| Friday, 25th August 2023, 3:36 pm

ബോക്‌സ് ഓഫീസ് ഇനിയാണ് കത്താന്‍ പോകുന്നത്; ഓണക്കപ്പ് പയ്യന്‍മാര്‍ തൂക്കി; ആര്‍.ഡി.എക്‌സ് പ്രേക്ഷക പ്രതികരണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീരജ് മാധവ്, ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കിയ ഫാമിലി ആക്ഷന്‍ ചിത്രമായ ആര്‍.ഡി.എക്സ് ഓണം റിലീസായി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

വലിയ ഹൈപ്പൊന്നും കൊടുക്കാതെ വന്ന പടത്തിന് മികച്ച രീതിയിലുള്ള പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഒരു യഥാര്‍ത്ഥ മാസ് സിനിമയാണ് ചിത്രമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

കാണികളെ ആവേശം കൊള്ളിക്കുന്ന മികച്ചൊരു പാക്കേജാണ് ആര്‍.ഡി.എക്‌സ് എന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയവര്‍ പറയുന്നത്. നീരജ് മാധവിന്റേയും ഷെയ്ന്‍ നിഗത്തിന്റേയും പെപ്പെയുടെ തേരോട്ടമാണ് ചിത്രമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ഒരു പക്കാ മാസ് മസാല സിനിമയാണ്, അടിയെന്ന് പറഞ്ഞാല്‍ നല്ല പൊടി പാറുന്ന അടിയാണ് ചിത്രം. ആര്‍.ഡി.എക്‌സ് പോലുള്ള സിനിമകളാണ് മികച്ച പ്രൊമോഷനിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ഇറക്കേണ്ടിയിരുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

രാജാവിനും മന്ത്രിമാര്‍ക്കും ഇനി മാറിയിരുന്ന് യുദ്ധം കാണാം, ബോക്‌സോഫീസ് ഇനിയാണ് കത്താന്‍ പോവുന്നത്. ഈ ഓണക്കപ്പ് പയ്യന്മാര്‍ തൂക്കിയെന്നാണ് സിനിമാഗ്രൂപ്പുകളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.

കോടികളെക്കാള്‍, സ്റ്റാര്‍ഡത്തേക്കാള്‍ സിനിമയെ പിടിച്ച് നിര്‍ത്തുന്ന ഒരു ഫാക്ടര്‍ ഉണ്ട്. അത് കണ്ടന്റാണ്. എത്ര വലിയ താരത്തിന്റെ പടമാണെങ്കിലും കണ്ടന്റ് മോശമാണെങ്കില്‍ സിനിമ വീഴുമെന്നും ഇവിടെയാണ് ആര്‍.ഡി.എക്‌സ് വ്യത്യസ്തമാകുന്നതെന്നുമാണ് ചില പ്രതികരണങ്ങള്‍.

ഒന്നര ടണ്‍ വെയ്റ്റ് ഉള്ള ആന്റണിയുടെ അടി കാണണമെങ്കില്‍ ഷെയ്ന്‍ നിഗത്തിന്റെ നല്ല സ്‌റ്റൈലന്‍ ഇടി കാണണമെങ്കില്‍ നീരജിന്റെ കിടിലന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്റ്റെപ്പുകള്‍ ഉള്ള അടി കാണണമെങ്കില്‍ ഒരു തലമുറയെ ഒന്നാകെ ആക്ഷന്‍ സിനിമകളുടെ ആരാധകര്‍ ആക്കിയ ബാബു ആന്റണിയുടെ അടി കാണണമെങ്കില്‍ ആര്‍.ഡി.എക്‌സിന് കയറാമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ചിത്രത്തിന്റെ ഒ.ടി.ടി സംപ്രേഷണാവകാശം നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയിരുന്നു. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ.ജി.എഫ്., വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബറിവാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എഡിറ്റര്‍ ചമന്‍ ചാക്കോ, ഛായാഗ്രഹണം അലക്സ് ജെ. പുളിക്കല്‍, സംഗീതസംവിധാനം സാം സി.എസ്., വരികള്‍ മനു മഞ്ജിത്ത്,

Content Highlight: RDX Movie Audience Response

We use cookies to give you the best possible experience. Learn more