| Thursday, 4th August 2016, 1:12 pm

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ലാപ്‌ടോപ് പുറത്തിറക്കി ആര്‍.ഡി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐ.ടി ഹാര്‍ഡ് വെയര്‍ ആന്‍ഡ് മൊബിലിറ്റി ഡിവൈസസ് മാനുഫാക്ചറിങ് കമ്പനിയായ ആര്‍.ഡി.പി തിന്‍ബുക്ക് അള്‍ട്രാ സ്ലിം ലാപ്‌ടോപ്പ് പുറത്തിറക്കി. 9,999 രൂപയാണ് വില.

14.1 ഇഞ്ച് ലാപ്‌ടോപ്പ് വിന്‍ഡോസ് 10 ഹോമിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഏറ്റവും വില കുറഞ്ഞ ലാപ്‌ടോപ്പ് എന്ന അവകാശവവാദവുമായാണ് കമ്പനി എത്തുന്നത്.

1.4 കി.ഗ്രാമാണ് ഭാരം. ഇന്റല്‍ ആറ്റം x5-Z8300 SoC ആണ് ഇത് അവതരിക്കുന്നത്. 2 ജിബിയാണ് റാം. 32 ജിബി സ്റ്റോറേജുണ്ട്. 128 ജിബിവരെയാക്കി ഇത് ഉയര്‍ത്താം. 14.1 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേയും 1366*768 പിക്‌സലാണ്.

10000 എം.എ.എച്ച്് ലി പോളിമര്‍ ബാറ്ററിയാണ് ഉള്ളത്. തെലങ്കാന ഐ.ടി മന്ത്രിയായ കെ.ടി രാമറാവുവാണ് ലാപ്‌ടോപ് ലോഞ്ച്് ചെയ്തത്.

30000 മുതല്‍ 40000 ഡിവൈസുകള്‍ വരെ ഈ സാമ്പത്തികവര്‍ഷം വിറ്റഴിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍.ഡി.പി മാനേജിങ് ഡയരക്ടര്‍ വിക്രം റെഡ്്‌ലാപ്പള്ളി പറഞ്ഞു. ലാപ്‌ടോപ്പ് ഡിസൈന്‍ ചെയ്തത് ഹൈദരാബാദിലും മാനുഫാക്ചറിങ് പ്രവര്‍ത്തനങ്ങള്‍ താ്‌യ്‌വാനിലുമാണ് നടന്നത്.

We use cookies to give you the best possible experience. Learn more