| Friday, 8th December 2017, 6:17 pm

പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനം; ആര്‍.ഡി.ഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

എഡിറ്റര്‍

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് ആര്‍.ഡി.ഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ജില്ലാ കളക്ടര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. മലപ്പുറം കക്കാടംപൊയിലില്‍ അനുമതിയില്ലാതെ പാര്‍ക്ക് നിര്‍മിക്കുകയും കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്തെന്നായിരുന്നുഅന്‍വറിനെതിരെ ഉയര്‍ന്ന ആരോപണം.

പാര്‍ക്ക് നിര്‍മാണത്തിനായി മല ഇടിച്ചു നിരത്തുകയും ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് അനധികൃത ചെക്ക് ഡാം നിര്‍മിക്കുകയും ചെയ്തതെന്നും എം.എല്‍.എയ്‌ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. അനുമതിയില്ലാതെ റോപ് വേ നിര്‍മിക്കുകയും കളക്ടറുടെ സ്റ്റോപ് മെമ്മോ അവഗണിച്ച് റസ്റ്റോറന്റ് നിര്‍മിക്കുകയും ചെയ്തത് സംബന്ധിച്ചും അന്‍വര്‍ അന്വേഷണം നേരിടുന്നുണ്ട്.


Also Read: ജറുസലേമിനെ വിട്ടേക്കൂ; ട്രംപിന്റെ തീരുമാനത്തിനെതിരെ അമേരിക്കയില്‍ ജൂത-പലസ്തീന്‍ വംശജരുടെ പ്രതിഷേധം


നേരത്തെ എം.എല്‍.എ ഭൂപരിധി നിയമം ലംഘിച്ചെന്നതിന്റെ വിവരവകാശ രേഖകള്‍ പുറത്ത് വന്നിരുന്നു. 207.84 ഏക്കര്‍ ഭൂമിയാണ് എം.എല്‍.എയുടെ കൈവശമുള്ളതെന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള മറുപടിയില്‍ പറഞ്ഞിരുന്നത്.

ഈ വിവരങ്ങള്‍ ഒന്നും തന്നെ അന്‍വര്‍ തെരഞ്ഞടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു. നിലവില്‍ കൂടരഞ്ഞിയില്‍ ഉള്ള വിവാദ വാട്ടര്‍ തീം പാര്‍ക്കില്‍ പതിനൊന്ന് ഏക്കറോളം സ്ഥലം അന്‍വറിന്റെ പേരിലാണ്. അന്‍വറിന്റെ നിയമ ലംഘനവുമായി ബന്ധപ്പെട്ട പരാതി നിയമസഭാ സ്പീക്കര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും വിവരാവകാശ പ്രവര്‍ത്തകര്‍ നല്‍കിയിട്ടുണ്ട്.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more