ഹൈദരബാദിനെതിരെ തന്ത്രം മെനഞ്ഞ് ബെംഗളൂരു; കരുത്തന്‍മാരെ തളച്ചാല്‍ അഭിമാനിക്കാം
Sports News
ഹൈദരബാദിനെതിരെ തന്ത്രം മെനഞ്ഞ് ബെംഗളൂരു; കരുത്തന്‍മാരെ തളച്ചാല്‍ അഭിമാനിക്കാം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th April 2024, 7:36 pm

ഐ.പി.എല്ലില്‍ ആവേശകരമായ മത്സരമാണ് ഇന്ന് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ അരങ്ങേറാന്‍ പോകുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരബാദും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ തീ പാറും പോരാട്ടമാകും നടക്കുക എന്നത് ഉറപ്പാണ്. മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത് സ്‌കോര്‍ ഉയര്‍ത്താനുള്ള ബെംഗളൂരുവിന്റെ തന്ത്രം ഫലം കാണുമോ എന്ന് കണ്ടറിയേണ്ടതാണ്.

നിലവില്‍ ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയം സ്വന്തമാക്കി 10 പോയിന്റാണ് ഹൈദരബാദ് നേടിയത്. എതിരാളികളെ അനായാസം അടിച്ച് തകര്‍ത്ത് നാല് തവണയാണ് 200+ റണ്‍സിന് മുകളില്‍ ഹൈദരബാദ് നേടിയത്. എന്നാല്‍ സീസണില്‍ എട്ട് മത്സരങ്ങളില്‍ ഒരു വിജയം മാത്രം സ്വന്തമാക്കിയ ബെംഗളൂരു പോയിന്റ് പട്ടികയില്‍ അവസാനമാണ്.

ബെംഗളൂരു തങ്ങളുടെ 250ാം മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ എന്താവും ഫലം എന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകരും.

ബെംഗളൂരു പ്ലെയിങ് ഇലവന്‍: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, വില്‍ ജാക്‌സ്, രജത് പാട്ടിദാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിബാല്‍ ലാംറോര്‍, ലോക്കി ഫെര്‍ഗൂസന്‍, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

ഹൈദരബാദ് പ്ലെയിങ് ഇലവന്‍: അഭിഷേക് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ഡ്രിഡ്ജ് ക്ലാസണ്‍, അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനത് കട്ട്, മായങ്ക് മാര്‍ക്കാണ്ടെ.

Content highlight: RCB Won The Toss Against SRH