ക്രിക്കറ്റ് ലോകമൊന്നാകെ ഐ.പി.എല്ലിന്റെ ആവേശത്തിലാണ്. ഗ്രൗണ്ടിലെ ആവേശം മാത്രമല്ല ഇരു ടീമുകളുടെ ഫാന്‍സ് തമ്മിലുള്ള വെല്ലുവിളികളും പോരാട്ടവും ഐ.പി.എല്‍ കാലത്തിന്റെ പ്രത്യേകതയാണ്.
ഫാന്റസി ലീഗുകള്‍ വന്നതോടുകൂടി ക്രിക്കറ്റ് ആസ്വാദനത്തിന്റെ രീതിയും മാറി. വെറുതെ കളി കാണുകയും ആവേശം കൊള്ളുകയും മാത്രമല്ല, കളി കാണുന്നതിനൊപ്പം കാശുണ്ടാക്കാനുമാണ് ആരാധകര്‍ ഇപ്പോള്‍ നോക്കുന്നത്.
ഐ.പി.എല്ലിലെ 31ാം മത്സരമാണ് ഇന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടക്കുന്നത്. ഡോ. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വെച്ച് രാത്രി 7.30നാണ് മത്സരം.
പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ലഖ്‌നൗവും നാലാം സ്ഥാനക്കാരായ ബെംഗളൂരുവും തമ്മിലാണ് മത്സരം എന്നതും ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുന്നുണ്ട്.
33-35°C താപനിലയാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ 39-41 ശതമാനം വരെ ഈര്‍പ്പവും മണിക്കൂറില്‍ 16-18 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Match 31 RCB vs LSG പിച്ച് റിപ്പോര്‍ട്ട്
ബാറ്റിംഗിനേയും ബൗളിംഗിനേയും ഒരുപോലെ തുണയ്ക്കുന്ന പിച്ചാണ് ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തിലേത്. മികച്ച ബൗണ്‍സ് ലഭിക്കുന്ന പിച്ചായതിനാല്‍ പേസര്‍മാരെ തുണയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നു. 160-170 ആണ് പിച്ചിലെ ആവറേജ് സ്‌കോര്‍
ആവറേജ് ഫസ്റ്റ് ഇന്നിംഗ്‌സ് സ്‌കോര്‍
175 റണ്‍സാണ് സ്‌റ്റേഡിയത്തിലെ ആവറേജ് ഫസ്റ്റ് ഇന്നിംഗ്‌സ് സ്‌കോര്‍. എന്നാല്‍ പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങുന്ന ടീമിനാണ് വിജയ സാധ്യത കൂടുതല്‍. 60 ശതമാനം വിജയമാണ് പിന്തുടര്‍ന്നിറങ്ങുന്ന ടീമിന് പിച്ച് സമ്മാനിച്ചത്.