ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സൂപ്പര്‍ റെക്കോഡിനുടമയായി റോയല്‍ ചാലഞ്ചേഴ്‌സിന്റെ ബംഗാള്‍ താരം ആകാശ് ദീപ്. ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ വേഗമേറിയ അര്‍ധ സെഞ്ച്വറി നേടിയതോടെയാണ് ആകാശിനെ തേടി റെക്കോഡെത്തിയിരിക്കുന്നത്.
ഐ.പി.എല്‍ 2022ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമായ ആകാശ് ദീപ് കേവലം 18 പന്തില്‍ നിന്നുമാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
രഞ്ജി ട്രോഫിയില്‍ ബംഗാളിന്റെ താരമായ ആകാശ് ദീപ് ജാര്‍ഖണ്ഡിനെതിരെയാണ് സൂപ്പര്‍ നേട്ടം കൈപ്പിടിയിലൊതുക്കിയത്. ബൗളറായ ആകാശ് ദീപ് ഒമ്പതാം നമ്പറിലിറങ്ങിയാണ് നേട്ടം സ്വന്തമാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റിലാണ് താരം ട്വന്റി – 20 കളിച്ചതെന്ന വസ്തുതയും ശ്രദ്ധേയമാണ്. വാലറ്റക്കാരനായി ഇറങ്ങി ഫസ്റ്റ് ക്ലാസില്‍ വേഗത്തില്‍ അര സെഞ്ച്വറി ആകാശിന്റെ പ്രകടനം കണ്ട് അന്തംവിട്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
18 പന്തില്‍ നിന്നും 8 സിക്‌സര്‍ ഉള്‍പ്പടെയാണ് ആകാശ് കളം നിറഞ്ഞാടിയത്.
അതേസമയം, പടുകൂറ്റന്‍ സ്‌കോറാണ് ബംഗാള്‍ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ജാര്‍ഖണ്ഡിന് മുമ്പില്‍ വെച്ചിരിക്കുന്നത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 773 റണ്‍സ് സ്വന്തമാക്കി ബംഗാള്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഐ.പി.എല്ലില്‍ അത്രകണ്ട് മികച്ച പ്രകടനമായിരുന്നില്ല താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. 5 മത്സരം കളിച്ച ആകാശ് 5 വിക്കറ്റ് മാത്രമാണ് സ്വന്തമാക്കിയത്.
ഈ കളികളില്‍ 41 ശരാശരിയിലും 10.88 എക്കോണമിയിലുമാണ് ആകാശ് റണ്‍സ് വഴങ്ങിയിരുന്നത്. ഇക്കാരണം കൊണ്ടു തന്നെ താരം മിക്ക മത്സരത്തിലും ബെഞ്ചിലായിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറികള്‍
ആകാശ് ദീപ് – 18 പന്ത് (ബംഗാള്‍) vs ജാര്‍ഖണ്ഡ്, 2022
ലെന്‍ഡല്‍ സിമ്മണ്‍സ് – 20 പന്ത് (ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ) vs ബാര്‍ബഡോസ്, 2012
ജാന്‍േ്രഡ കോട്‌സേ – 21 പന്ത് (നോര്‍ത്ത് വെസ്റ്റ്) sv ഫ്രീ സ്റ്റേറ്റ്, 2012
സ്റ്റീവ് മൗഗിനസ് – 22 പന്ത് (വെല്ലിംഗ്ടണ്‍) vs കാന്റര്‍ബറി, 1986
Content Highlight: RCB star Akash Deep secures fastest half century in First Class Cricket