കര്‍ണ്ണന്‍, നെപ്പോളിയന്‍, 'കരണ്‍ ശര്‍മ'; നാണക്കേടിന്റെ റെക്കോഡ്, ലോകത്തിലെ ടി-20 ടീമില്‍ ബെംഗളൂരു മുന്നില്‍
Sports News
കര്‍ണ്ണന്‍, നെപ്പോളിയന്‍, 'കരണ്‍ ശര്‍മ'; നാണക്കേടിന്റെ റെക്കോഡ്, ലോകത്തിലെ ടി-20 ടീമില്‍ ബെംഗളൂരു മുന്നില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st April 2024, 8:26 pm

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ബെംഗളൂരുവിനെതിരെ കൊല്‍ക്കത്തക്ക് 1 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം.

അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ 7 പന്തില്‍ 20 റണ്‍സ് നേടിയ കരണ്‍ ശര്‍മ ആര്‍.സി.ബിയെ വിജയത്തിന് തൊട്ടരികില്‍ എത്തിക്കുകയായിരുന്നു. അവസാന ഓവറില്‍ 21 റണ്‍സ് വിജയിക്കാന്‍ വേണ്ടപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ മൂന്ന് സിക്‌സറുകള്‍ പറത്തിയാണ് ശര്‍മ ടീമിന് പ്രതീക്ഷ നല്‍കിയത്.

പക്ഷേ അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ സ്റ്റാര്‍ക്കിന് റിട്ടേണ്‍ ക്യാച്ച് കൊടുത്തു മടങ്ങുകയായിരുന്നു ശര്‍മ. പിന്നീട് വന്ന ലോക്കി ഫെര്‍ഗൂസന്‍ ഡബിള്‍സിന് ശ്രമിച്ചെങ്കിലും സാള്‍ട്ടിന്റെ സൂപ്പര്‍മാന്‍ സ്റ്റമ്പിങ്ങില്‍ ബംഗളൂരു തോല്‍വി സമ്മതിക്കുകയായിരുന്നു.

തുടക്കത്തില്‍ മികച്ച രീതിയില്‍ മുന്നോട്ടു പോയ ആര്‍ സി ബി മധ്യ ഓവറുകളില്‍ നഷ്ടപ്പെട്ട് സമ്മര്‍ദ്ദത്തില്‍ ആവുകയായിരുന്നു. വില്‍ ജാക്‌സ് 32 പന്തില്‍ 55 റണ്‍സും രജത് പടിദാര്‍ 23 പന്തില്‍ 52 റണ്‍സും ദിനേഷ് കാര്‍ത്തിക് 18 പന്തില്‍ 25 റണ്‍സ് നേടി ടീമിന് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു.

തോല്‍വിയോടെ ഒരു നാണക്കേടിന്റെ റെക്കോഡും ബെംഗളൂരിനെ തേടിയെത്തിയിരിക്കുകയാണ്. ലോക ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 200+ റണ്‍സ് വഴങ്ങിയ ടീമാകാനാണ് ആര്‍.സി.ബിക്ക് കഴിഞ്ഞത്.

എ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 200+ റണ്‍സ് വഴങ്ങിയ ടീം

 

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 29*

മിഡിലാക്‌സ് – ക്രിക്കറ്റ് – 28

പഞ്ചാബ് കിങ്‌സ് – 27

കെന്റ് ക്രിക്കറ്റ് – 26

കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 36 പന്തില്‍ നിന്ന് ഒരു സിക്‌സും 7 ഫോറും ഉള്‍പ്പെടെ 50 റണ്‍സ് താരം നേടുകയായിരുന്നു.

അയ്യര്‍ക്ക് പുറമേ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത് 14 പന്തില്‍ നിന്ന് 48 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവച്ചത്. ഏഴ് ഫോറും മൂന്നു സിക്‌സും ഉള്‍പ്പെടെ 342.86 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സാള്‍ട്ട് ബാറ്റ് വീശിയത്.

കൊല്‍ക്കത്തക്ക് വേണ്ടി ആന്ദ്രെ റസല്‍ 3 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സുനില്‍ നരയ്ന്‍, ഹര്‍ഷിത് റാണ എന്നിവര്‍ 2 വിക്കറ്റുകള്‍ വീതം വീഴ്ത്തി. സ്റ്റാര്‍ക്കിനും വരുണ്‍ ചക്രവര്‍ത്തിക്കും 1 വിക്കറ്റും നേടാന്‍ സാധിച്ചു.

Content Highlight: RCB Lose Their Seventh Game In IPL