2024 ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പ്ലേയോഫിയിലേക്കുള്ള നിര്‍ണായക മത്സരത്തിന് ഒരുങ്ങുകയാണ്. മെയ് 18ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആണ് മത്സരം.
എന്നാല്‍ ഇതിനെല്ലാം ഉപരി ബെംഗളൂരിന് പ്ലേ ഓഫ് ഉറപ്പിക്കണമെങ്കില്‍ ആര്‍.സി.ബിക്ക് രണ്ട് വലിയ കടമ്പകളാണ് മറികടക്കേണ്ടത്.
ബെംഗളൂരുവിനെ തോല്‍പ്പിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഉള്ളത് കാലാവസ്ഥയാണെന്നത് തന്നെയാണ് ആദ്യത്തെ കാര്യം. ആക്യുവെതര്‍ പറയുന്നതനുസരിച്ച് ചിന്നസ്വാമിയില്‍ ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് 73% സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മഴ കാരണം ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിച്ചാല്‍ ആര്‍.സി.ബിക്ക് പ്ലേ ഓഫ് നഷ്ടപ്പെടും.
അതവാ മഴ മാറിനിന്ന് മത്സരത്തില്‍ ആദ്യം റോയല്‍ ചലഞ്ചേഴ്സ് ബാറ്റ് ചെയ്യുകയാണെങ്കില്‍ ചെന്നൈയെ 18 റണ്‍സിന് തോല്‍പ്പിക്കണം. ആദ്യം ബോള്‍ എറിയുകയാണെങ്കില്‍ 18.1 ഓവറില്‍ ചെന്നൈയെ തകര്‍ക്കണം. എന്നാല്‍ മാത്രമേ റോയല്‍ ചലഞ്ചേഴ്സിന് പ്ലേഓഫിലേക്ക് എത്താന്‍ സാധിക്കൂ.
Chinnaswamy Stadium with the best drainage system in the world. 🔥pic.twitter.com/8efkIQMUFL
— Mufaddal Vohra (@mufaddal_vohra) May 17, 2024
നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ഫ്രാഞ്ചൈസികള്‍ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു.
13 മത്സരങ്ങളില്‍ നിന്ന് 9 വിജയവും മൂന്നു തോല്‍വിയുമായി കൊല്‍ക്കത്ത 19 പോയിന്റിന് മുന്നിലാണ്. രാജസ്ഥാന്‍ റോയല്‍സ് 13 മത്സരങ്ങളില്‍ നിന്ന് എട്ടു വിജയവും 5 തോല്‍വിയുമായി 16 പോയിന്റോടെ രണ്ടാം സ്ഥാനത്തും, സണ്‍റൈസേഴ്സ് ഹൈദരാബാദ് 13 മത്സരങ്ങളില്‍ നിന്ന് അഞ്ച് തോല്‍വിയുമായി 15 പോയിന്റോടെ മൂന്നാം സ്ഥാനവും ഉറപ്പിച്ചു.
Content Highlight: RCB In Crucial Situation