ഐ.പി.എല്ലില്‍ നാണക്കേടിന്റെ റെക്കോഡും കോഹ്‌ലിയുടെ ആര്‍.സി.ബിക്ക്
Sports News
ഐ.പി.എല്ലില്‍ നാണക്കേടിന്റെ റെക്കോഡും കോഹ്‌ലിയുടെ ആര്‍.സി.ബിക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th March 2024, 10:06 am

2024 ഐ.പി.എല്‍ മാര്‍ച്ച് 22ന് ആരംഭിക്കാന്‍ ഇരിക്കുകയാണ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ആദ്യം മത്സരം നടക്കുന്നത്. രണ്ട് ഗ്ലാമര്‍ ടീമുകള്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ സിക്‌സറുകളും ബൗണ്ടറികളും ചിദമ്പരം സ്റ്റേഡിയത്തില്‍ പെയ്തിറങ്ങുമെന്നത് ഉറപ്പാണ്.

മികച്ച ടീമാണെങ്കിലും നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സിന് മാത്രം ഐ.പി.എല്ലില്‍ ഒരു മോശം റെക്കോഡ് ഉണ്ട്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ വഴങ്ങുന്ന ടീമാണ് ആര്‍.സി.ബി. 1499 സിക്‌സറുകളാണ് ടീം ഇതുവരെ വഴങ്ങിയത്. വിരാട് കോഹ്‌ലി നയിക്കുന്ന ആര്‍സി.ബിക്ക് ഇതുവരെ ഐ.പിഎല്ലില്‍ ഒരു കിരീടം പോലും നേടാന്‍ സാധിച്ചിട്ടില്ല.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ വഴങ്ങുന്ന ടീം

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂര്‍ – 1499

ദല്‍ഹി കാപിറ്റല്‍സ് – 1378

മുബൈ ഇന്ത്യന്‍സ് – 1367

പഞ്ചാബ് കിങ്‌സ് – 1345

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 1315

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 1264

രാജസ്ഥാന്‍ റോയല്‍സ് – 1144

സണ്‍ റൈസേഴ്‌സ് ഹൈദരബാദ് – 980

ഗുജറാത്ത് ടൈറ്റന്‍സ് – 234

ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ് – 195

ഐ.പി.എല്ലില്‍ 2022ലാണ് ഗുജറാത്ത് ടൈറ്റന്‍സ് നിലവില്‍ വന്നത്. അതേസമയം 2021ല്‍ നിലവില്‍ വന്ന ടീമാണ് ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ്. 195 സിക്‌സറാണ് ടീം വഴങ്ങിയത്. സണ്‍റൈസേഴ്‌സ് ഹൈദരബാദ് 2012ലാണ് നിലവില്‍ വന്നത്. ഈ പട്ടികയില്‍ ഏറ്റവും മുന്നില്‍ ഉള്ള ആര്‍.സി.ബി ചെന്നൈയുമായി മത്സരിക്കുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. വിജയത്തോടെ തകര്‍പ്പന്‍ ഫോമില്‍ ടീം തിരിച്ചെത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

അതേസമയം ടീമില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇറങ്ങുന്നത്. എം.എസ് ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈയെ വരവേല്‍ക്കാന്‍ ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു. ധോണി നേരത്തെ തന്റെ ഫേസ്ബുക്കില്‍ നിഗൂഢമായ ഒരു പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ അവസാന സീസണാകുമോ ഇത് എന്ന് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

Content Highlight: RCB Have A Shame Record In IPL