ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ തിരിച്ചടിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ സി.എസ്.കെ ഉയര്‍ത്തിയ പടുകൂറ്റന്‍ സ്‌കോര്‍ ചെയ്‌സ് ചെയ്യുകയാണ് ആര്‍.സി.ബി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടിയിരുന്നു. ഡെവോണ്‍ കോണ്‍വേയുടെയും ശിവം ദുബെയുടെയും ഇന്നിങ്‌സാണ് സി.എസ്.കെക്ക് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
45 പന്തില്‍ നിന്നും 83 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വേയും 27 പന്തില്‍ നിന്നും 52 റണ്‍സ് നേടിയ ശിവം ദുബെയും ചേര്‍ന്നാണ് സന്ദര്‍ശകരെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 226 എന്ന നിലയിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് തുടക്കത്തിലേ പിഴച്ചിരുന്നു. ആദ്യ ഓവറില്‍ തന്നെ വിരാട് കോഹ്‌ലിയെ നഷ്ടമായ ടീമിന് തൊട്ടടുത്ത പന്തില്‍ ലാംറോറിനെയും നഷ്ടമായിരുന്നു.
നാല് പന്തില്‍ നിന്നും ആറ് റണ്‍സ് നേടിയ വിരാട് കോഹ്ലിയുടെ വിക്കറ്റാണ് ആര്‍.സി.ബിക്ക് ആദ്യം നഷ്ടമായത്. ആദ്യ ഓവറിന്റെ നാലാം പന്തില്‍ ടീം സ്‌കോര്‍ ആറില്‍ നില്‍ക്കവെയാണ് താരം പുറത്തായത്. ആകാശ് സിങ്ങിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടായിരുന്നു വിരാടിന്റെ മടക്കം.
എന്നാല്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിന്റെയും ഗ്ലെന്‍ മാക്‌സ് വെല്ലിന്റെയും വെടിക്കെട്ടിനാണ് ചിന്നസ്വാമി സാക്ഷ്യം വഹിച്ചത്. സിക്‌സറും ബൗണ്ടറികളുമായി ഇരുവരും കളം നിറഞ്ഞാടിയപ്പോള്‍ സി.എസ്.കെ ആരാധകര്‍ തലയില്‍ കൈവെച്ച് നിന്നു.
36 പന്തില്‍ നിന്നും 76 റണ്‍സാണ് മാക്‌സവെല്‍ നേടിയത്. എട്ട് സിക്‌സറും മൂന്ന് ബൗണ്ടറിയുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. മഹീഷ് തീക്ഷണയുടെ പന്തില്‍ ധോണിക്ക് ക്യാച്ച് നല്‍കിയായിരുന്നു മാക്‌സിയുടെ മടക്കം.
എന്നാല്‍ ഇംപാക്ട് ഔട്ട് സൈഡാണെന്ന് ഡി.ആര്‍.എസ്സില്‍ വ്യക്തമായതോടെ ചെന്നൈക്ക് റിവ്യൂവും നഷ്ടമാവുകയായിരുന്നു.
അതേസമയം, ആര്‍.സി.ബിക്ക് നാലാം വിക്കറ്റും നഷ്ടമായി. 33 പന്തില്‍ നിന്നും 62 റണ്‍സ് നേടിയ ഫാഫിന്റെ വിക്കറ്റാണ് ആര്‍.സി.ബിക്ക് നഷ്ടമായത്. മോയിന്‍ അലിയുടെ പന്തില്‍ ധോണിക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ 181ന് നാല് എന്ന നിലയിലാണ് ആര്‍.സി.ബി ഒമ്പത് പന്തില്‍ നിന്നും 18 റണ്‍സുമായി ദിനേഷ് കാര്‍ത്തിക്കും ഒമ്പത് പന്തില്‍ നിന്നും ഷഹബാസ് അഹമ്മദുമാണ് ക്രീസില്‍.