| Tuesday, 27th April 2021, 5:32 pm

താരങ്ങളുടെ പിന്മാറ്റം ആരെ ബാധിക്കുമെന്ന് കണ്ടറിയണം; ഐ.പി.എല്ലില്‍ ഇന്ന് കോഹ്‌ലിയും പന്തും നേര്‍ക്കുനേര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അഹമ്മദാബാദ്: ഐ.പി.എല്ലില്‍ ഇന്ന് വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും ഋഷഭ് പന്തിന്റെ ദല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ താരങ്ങളുടെ മടക്കം എങ്ങനെ ടീമുകളെ ബാധിക്കും എന്ന് വിലയിരുത്തുന്നതാകും ഇന്നത്തെ മത്സരം.

സൂപ്പര്‍ താരം രവിചന്ദ്രന്‍ അശ്വിന്റെ പിന്മാറ്റമാണ് ദല്‍ഹിക്ക് തിരിച്ചടിയായത്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സര ശേഷമാണ് അശ്വിന്‍ ഐ.പി.എല്ലില്‍ നിന്ന് പിന്മാറിയത്. കൊവിഡിനെതിരെ പോരാട്ടത്തിലേര്‍പ്പെട്ട കുടുംബത്തോടൊപ്പം ചേരാനാണ് തന്‍ പിന്‍മാറുന്നെതെന്നാണ് താരം അറിയിച്ചത്.

ഓസ്‌ട്രേലിയന്‍ താരങ്ങളായ കെയ്ന്‍ റിച്ചാര്‍ഡ്‌സണും ആദം സാംപയുമാണ് ബാംഗളൂര്‍ നിരയില്‍ നിന്ന് നാട്ടിലേക്ക മടങ്ങിയത്. നിലവില്‍ അഞ്ച് കളികളില്‍ നിന്ന് എട്ടു പോയിന്റാണ് ഇരു ടീമുകള്‍ക്കുമുള്ളത്. മത്സര വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനാണ് ഇരു ടീമുകളുടെയും ശ്രമം. എട്ടു പോയിന്റുള്ള ചെന്നൈയാണ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ പട്ടികയില്‍ ഒന്നാമത്. ദല്‍ഹി രണ്ടാമതും ബാംഗ്ലൂര്‍ മൂന്നാമതുമാണ്.

കഴിഞ്ഞ മത്സരത്തില്‍ ചെന്നൈക്കെതിരെ 69 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയാണ് റോയല്‍ ചലഞ്ചേഴ്സ് ഇറങ്ങുന്നത്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു ദല്‍ഹിയുടെ വിജയം.

അതേസമയം, കൊവിഡ് സാഹചര്യത്തില്‍ ഐ.പി.എല്‍ മാറ്റിവെക്കില്ലെന്നും ഇതുപോലെ മുന്നോട്ടുപോകുമെന്നും ബി.സി.സി.ഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരെങ്കിലും ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കുമെന്നാണ് ബി.സി.സി.ഐയുമായ അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: RCB and Delhi Capitals match IPL 2021

We use cookies to give you the best possible experience. Learn more