20 രൂപയുടെ പുതിയ നോട്ടിലെ നമ്പര്‍ പാനലുകളില്‍ “ഘ” എന്ന അക്ഷരം പതിപ്പിക്കാനും തീരുമാനമായി. എന്നാല്‍ പഴയ 20, 50 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. അവ തുടര്‍ന്നും ഉപയോഗിക്കാം.
മുംബൈ: പുതിയ 20, 50 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കൂടുതല്‍ സുരക്ഷാ സവിശേഷതകളുമായാവും നോട്ടുകള്‍ പുറത്തിറക്കുക.
20 രൂപയുടെ പുതിയ നോട്ടിലെ നമ്പര്‍ പാനലുകളില്‍ “L” എന്ന അക്ഷരം പതിപ്പിക്കാനും തീരുമാനമായി. എന്നാല്‍ പഴയ 20, 50 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. അവ തുടര്‍ന്നും ഉപയോഗിക്കാം.
നവംബര്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നടപടിയുടെ തുടര്‍ച്ചയാണ് ഇതും. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ ശേഷം 2000 രൂപയുടെ പുതിയ നോട്ട് ഇറക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് 500 രൂപയുടെ പുതിയ കറന്‍സിയും ആര്‍.ബി.ഐ ഇറക്കി.
എന്നാല്‍, പുതിയ നോട്ടുകളുടെ അച്ചടി വൈകുന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പണം എടുക്കുന്നതിനുവേണ്ടി ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പില്‍ ജനങ്ങള്‍ക്ക് വളരെനേരം ക്യൂ നല്‍ക്കേണ്ടിവന്നു. തൊട്ടുപിന്നാലെയാണ് പുതിയ 20, 50 രൂപ നോട്ടുകള്‍ പുറത്തിറക്കാനുള്ള നീക്കം.
1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ 100, 50 കറന്‍സികളും റദ്ദാക്കിയേക്കുമെന്ന് വ്യാപക പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ഈ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയും പിന്നീട് വ്യക്തമാക്കി.