ഒരുമാസം അഞ്ചില്‍ കൂടുതല്‍ എടിഎം ഇടപാടുകള്‍ നടത്തുന്നവരില്‍ നിന്ന് 20 രൂപയും സര്‍വീസ് ചാര്‍ജും ഈടാക്കാനാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നിയമം ലക്ഷ്യമിടുന്നത്. നവംബര്‍ ഒന്നു മുതല്‍ പുതിയ നിയമം നിലവില്‍ വരും.
മറ്റ് ബാങ്കുകളുടെ എ.ടി.എമ്മില്‍ നിന്ന് സൗജന്യമായി പണം പിന്‍വലിക്കാനുള്ള അവസരം മൂന്നാക്കിയാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ഇതര ബാങ്കുകളുടെ എ.ടി.എം സേവനങ്ങള്‍ ഉപയോഗിച്ച് ഒരു മാസം അഞ്ച് തവണ വരെ സൗജന്യമായി പണം പിന്‍വലിക്കാം.
ഉപഭോക്താക്കള്‍ എ.ടി.എം സേവനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിലൂടെ ബാങ്കുകള്‍ക്ക് ഉണ്ടാവുന്ന അധിക ബാധ്യത പരിഹരിക്കാനാവുമെന്നാണ് ആര്‍.ബി.ഐ വിലയിരുത്തുന്നത്. 2009 ലാണ് ഹോം ബാങ്കിന്റേതല്ലാത്ത മറ്റ് എ.ടി.എം സേവനങ്ങളുടെ ഉപയോഗം ആര്‍.ബി.ഐ സൗജന്യമാക്കിയത്.