വായ്പ തിരിച്ചടച്ചാല്‍ 30 ദിവസത്തിനകം രേഖ മടക്കി നല്‍കണം, വൈകുന്ന ഓരോ ദിവസത്തിനും 5000 രൂപ പിഴ; വിജ്ഞാപനമിറിക്കി ആര്‍.ബി.ഐ
ന്യൂദല്‍ഹി: വായ്പ തിരിച്ചടച്ചാല്‍ 30 ദിവസത്തിനകം രേഖകള്‍ മടക്കി നല്‍കണമെന്ന നിര്‍ണായക വിജ്ഞാപനവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 30 ദിവസത്തിനകം ഈടുവെച്ച രേഖകള്‍ തിരിച്ചു നല്‍കിയില്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ വൈകുന്ന ഓരോ ദിവസത്തിനും 5000 രൂപ വീതം പിഴയായി ഉപഭോക്താവിന് നല്‍കണമെന്നും ആര്‍.ബി.ഐയുടെ വിജ്ഞാപനത്തില്‍ പറയുന്നു. നിലവിലുള്ള വായ്പകള്‍ക്കും ഈ നിയമം ബാധകമായിരിക്കും.
പിഴ നല്‍കുന്നതിനോടൊപ്പം തന്നെ വൈകുന്നതിന്റെ കാരണം ഉപഭോക്താവിനെ അറിയിക്കണമെന്നും ഈ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.
വായ്പയെടുത്ത ശാഖക്ക് പുറമെ രേഖകള്‍ ലഭ്യമായ അതേ ബാങ്കിന്റെ മറ്റു ശാഖകളില്‍ നിന്നും രേഖകള്‍ സ്വീകരിക്കാമെന്നും ആര്‍.ബി.ഐയുടെ പുതിയ വിജ്ഞാപനത്തിലുണ്ട്. ബാങ്കിന്റെ പക്കല്‍ നിന്നും രേഖകള്‍ നഷ്ടപ്പെടുകയാണെങ്കില്‍ പുതിയ രേഖകള്‍ ഉണ്ടാക്കാന്‍ ബാങ്ക് ഉപഭോക്താവിനെ സഹായിക്കണം.
60 ദിവസത്തിനുള്ളില്‍ പുതിയ രേഖകള്‍ ലഭിച്ചില്ലെങ്കില്‍ തുടര്‍ന്ന് വരുന്ന ഓരോ ദിവസത്തിനും 5000 രൂപ വീതം ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്നും ഈ വിജ്ഞാപനത്തില്‍ നിര്‍ദേശമുണ്ട്. 2023 ഡിസംബര്‍ ഒന്ന് മുതലായിരിക്കും പുതിയ ചട്ടം നിലവില്‍ വരിക.
content highlights: If the loan is repaid, the document must be returned within 30 days, with a penalty of Rs 5000 for each day of delay; By notification R.B.I