| Thursday, 5th September 2013, 7:21 pm

ഗുരുവായൂരടക്കമുള്ള രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്റെ വിവരങ്ങള്‍ ആര്‍. ബി.ഐ ശേഖരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊല്‍ക്കത്ത: ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേതമടക്കമുള്ള രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്റെ വിവരങ്ങള്‍ റിസര്‍വ്വ ബാങ്ക് ഓഫ് ഇന്ത്യ ശേഖരിക്കുന്നു.

ഇത് സംബന്ധിച്ച് രാജ്യത്തെ ഏഴോളം വരുന്ന പ്രമുഖ ക്ഷേത്ര ഭാരവാഹികള്‍ക്ക് ആര്‍.ബി.ഐ കത്തയച്ചു. ക്ഷേത്രങ്ങളിലെ സ്വര്‍ണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ആര്‍.ബി.ഐ കത്തില്‍ നിര്‍ദേശിച്ചക്കുന്നുണ്ട്.[]

രൂപയുടെ വിലയിടിയുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഉരുത്തിരിയുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ക്ഷേത്രങ്ങളിലെ സ്വര്‍ണം വില്‍ക്കണമെന്ന് ആര്‍.ബി.ഐ അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് ആര്‍.ബി.ഐ കത്തയച്ചിരിക്കുന്നത്. തിരുപ്പതി ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം, തിരുവന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ശ്ര സിദ്ധിവിനായക്, വൈക്ഷ്‌ണോദേവി ക്ഷേത്രം എന്നീ ക്ഷേത്ര ഭാരവാഹികള്‍ക്കാണ് ആര്‍.ബി.ഐ കത്തയച്ചിരിക്കുന്നത്.

രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളില്‍ വന്‍ തോതില്‍ സ്വര്‍ണ്ണശേഖരമുണ്ടെന്ന് കണക്കിന്റെ അടിസ്ഥാനത്തിലാണ് ആര്‍.ബി.ഐ നീക്കം. ഇരുപതിനായിരം ടണ്‍ സ്വര്‍ണ്ണം വിവിധ ക്ഷേത്രങ്ങളിലായി ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

നിലവിലെ സ്വര്‍ണ്ണ വില അനുസരിച്ച് ഇത് 66170000000000 രൂപ വരും. സ്വര്‍ണത്തിന്റെ വ്യക്തമായ വിശദാംശങ്ങള്‍ ക്ഷേത്രങ്ങള്‍ നല്‍കണമെന്ന് അര്‍.ബി.ഐയുടെ കത്തില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള കത്ത ലഭിച്ചതായി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.മുരളീധരന്‍ പറഞ്ഞു. എന്നാല്‍ സ്വര്‍ണം വില്‍ക്കണം എന്നത് സംബന്ധിച്ച് ദേവസ്വം വകുപ്പ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കണക്കുകള്‍ പ്രകാരം ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ വാര്‍ഷിക വരുമാനം ഏകദേശം 50 കോടിയാണ്. ഇതില്‍ ഒരു ഭാഗം വഴിപാടായി കിട്ടുന്ന സ്വര്‍ണ്ണത്തിന്റെ മൂല്യം കൂടി ഉള്‍പ്പെട്ടതാണ്.

ഇത് കൂടാതെ ക്ഷേത്രത്തിന്റെ അധീനതയില്‍ 600 കിലോ സ്വര്‍ണ്ണമുണ്ട്. ഇതില്‍ 500 കിലോ എസ്.ബി.ഐയില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ബാക്കിയുള്ള 100 കിലോ ദൈനംദിന ആചാരങ്ങള്‍ക്കായി ക്ഷേത്രത്തില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

ക്ഷേത്ര സ്വര്‍ണ്ണം വില്‍ക്കാനുള്ള തീരുമാനം വിവാദമാകുമെന്ന് കാരണത്താലും ഇക്കാര്യത്തില്‍ വിശ്വാസികളുടെ നിലപാട് എതിരാവുമെന്നതിനാലും ക്ഷേത്രഭാരവാഹികളൊന്നും തന്നെ ആര്‍.ബി.ഐ നിര്‍ദ്ദേശത്തോട് അനുകൂലമല്ല.

We use cookies to give you the best possible experience. Learn more