national news
റിസര്‍വ് ബാങ്കിന്റെ വായ്പാ നയം ഉച്ചയോടെ പ്രഖ്യാപിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 05, 06:24 am
Wednesday, 5th December 2018, 11:54 am

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ നയം റിസര്‍വ് ബാങ്ക് ധനനയ സമിതി യോഗം ഇന്ന് അവലോകനം ചെയ്യും. അവലോകന യോഗ തീരുമാനം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പ്രഖ്യാപിക്കും.

റിപ്പോ നിരക്കില്‍ മാറ്റം വരില്ലെന്നാണ് സൂചന. നാണ്യപ്പെരുപ്പം താഴുന്നതും രാജ്യാന്തര വിണണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതും പരിഗണിച്ച് പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ അവലോകനയോഗത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.

റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മില്‍ അധികാര തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ ധനനയ അവലോകനയോഗ തീരുമാനങ്ങള്‍ക്ക് പ്രാധാന്യമേറെയാണെന്നും വിലയിരുത്തലുണ്ട്.