ഊര്‍ജിത് പട്ടേലിന് നട്ടെല്ലുണ്ടെന്നാണ് താന്‍ കരുതുന്നത്: രാഹുല്‍ഗാന്ധി
national news
ഊര്‍ജിത് പട്ടേലിന് നട്ടെല്ലുണ്ടെന്നാണ് താന്‍ കരുതുന്നത്: രാഹുല്‍ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th November 2018, 1:43 pm

ന്യൂദല്‍ഹി: ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് നട്ടെല്ലുണ്ടെന്നാണ് താന്‍ രുതുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് രാഹുല്‍ തന്റെ വിമര്‍ശനമുന്നയിച്ചത്.

ഉര്‍ജിത് പട്ടേല്‍ എന്താണെന്ന് നട്ടെല്ലുണ്ടെങ്കില്‍ താങ്കള്‍ കാണിച്ചുകൊടുക്കണം. നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ആളുകളും ചേര്‍ന്ന് ഗവണ്‍മെന്റിന്റെ എല്ലാ സ്ഥാപനങ്ങളേയും തകര്‍ക്കുകയാണ്. ഇനി അവരുടെ ലക്ഷ്യം ആര്‍.ബി.ഐയെ തകര്‍ക്കുക എന്നതാണ്. അതിന് ആര്‍ക്കും സാധിക്കില്ലെന്ന് കാണിക്കാന്‍ ഉര്‍ജിത് പട്ടേലിന് സാധിക്കുമെന്ന് കരുതുന്നു എന്നാണ് ട്വീറ്റ്.

സര്‍ക്കാര്‍ ഇടപെടല്‍ ആര്‍.ബി.ഐയുടെ വിശ്വാസ്യത തകര്‍ക്കുന്നു എന്ന ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ആര്‍.ബി.ഐ മീറ്റിംഗ് നടക്കുന്നത്.. എന്നാല്‍ റിസര്‍വ് ബാങ്കില്‍ തങ്ങള്‍ കൈകടത്തിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ:സ്ത്രീപ്രവേശനത്തിനെതിരെയല്ല ശബരിമല സമരം; കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയാണെന്ന് ശ്രീധരന്‍ പിള്ള

തെരഞ്ഞെടുപ്പ് കാലത്ത് ആര്‍.ബി.ഐയില്‍ ഇടപെടലുകള്‍ നടത്താനാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ നീക്കമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

അതേസമയം കിട്ടാക്കടത്തെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുന്‍ ആര്‍.ബി.ഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ നല്‍കിയ കത്ത് നിരാകരിച്ച പ്രധാനമന്ത്രി ഓഫീസിന്റെ നടപടി നിയമവിരുദ്ധമെന്ന് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ (സി.ഐ.സി) പറഞ്ഞു

രഘുറാം രാജന്‍ ആവശ്യപ്പെട്ട പ്രകാരം കിട്ടാക്കടത്തെക്കുറിച്ചും വായ്പ തിരിച്ചടക്കാത്തവരെ കുറിച്ചുമുള്ള പൂര്‍ണ്ണവിവരങ്ങള്‍ പുറത്തുവിടാന്‍ ആര്‍.ബി.ഐയോടും പ്രധാനമന്ത്രിയുടെ കാര്യാലയത്തോടും സി.ഐ.സി ആവശ്യപ്പെട്ടിരുന്നതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തു.