ന്യൂദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് റിസര്‍വ്വ് ബാങ്ക് ഒരു കോടി രൂപ പിഴ ചുമത്തി. റിസര്‍വ്വ് ബാങ്ക് നിര്‍ദേശങ്ങളില്‍ ചിലത് ലംഘിച്ചതിനാണ് നടപടി.
“നിബന്ധനകള്‍ പാലിക്കാത്തതിനാലാണ് ഈ നടപടി. ബാങ്കും ഉപഭോക്താവും തമ്മിലുള്ള ഇടപാടിന്റെ സാധുത സംബന്ധിച്ചുള്ളതല്ല.” ആര്‍.ബി.ഐ പ്രസ്താവനയില്‍ അറിയിച്ചു.
വിവരങ്ങള്‍ സെന്‍ട്രല്‍ റിപോസിറ്ററി ഓഫ് ഇന്‍ഫര്‍മേഷന്‍ ഓണ്‍ ലാര്‍ജ് ക്രഡിറ്റിനു റിപ്പോര്‍ട്ടു ചെയ്യുക എന്നതുള്‍പ്പെടെയുള്ള നിബന്ധനകള്‍ ലംഘിച്ചതിനാണ് പിഴ ചുമത്തിയത്.
വിവരങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനും എല്ലാ ഇടപാടുകാരിലേക്കും വ്യാപിപ്പിക്കാനുമാണ് ആര്‍.ബി.ഐ സി.ആര്‍.ഐ.എല്‍.സിയെ ചുമതലപ്പെടുത്തിയത്. ബാങ്കുകള്‍ ക്രഡിറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ റിപ്പോര്‍ട്ടു ചെയ്യണമെന്ന് നിര്‍ദേശമുണ്ട്.
സി.ആര്‍.ഐ.എല്‍.സിക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് റിസര്‍വ്വ് ബാങ്ക് എസ്.ബി.ടിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനു ബാങ്ക് നല്‍കിയ മറുപടിയും മറ്റ് വിശദാംശങ്ങളും പരിശോധിച്ചതില്‍ നിന്നും ആര്‍.ബി.ഐ നിബന്ധന പാലിക്കുന്നതില്‍ എസ്.ബി.ടി വീഴ്ച വരുത്തിയെന്ന നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പിഴചുമത്തിയത്.