പിന്‍വലിക്കാവുന്ന തുക 1000 രൂപ മാത്രം; പി.എം.സി ബാങ്കിന് മേല്‍ നിയന്ത്രണവുമായി റിസര്‍വ് ബാങ്ക്
national news
പിന്‍വലിക്കാവുന്ന തുക 1000 രൂപ മാത്രം; പി.എം.സി ബാങ്കിന് മേല്‍ നിയന്ത്രണവുമായി റിസര്‍വ് ബാങ്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2019, 9:20 pm

മുംബൈ: പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന് മേല്‍ നിയന്ത്രണമേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്. പുതിയ ലോണുകള്‍ അനുവദിക്കേണ്ടതില്ലെന്നും അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 1000 രൂപയാക്കി നിജപ്പെടുത്തണമെന്നും ആര്‍.ബി.ഐ നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്ഥാപനങ്ങളുടെ ധനസ്ഥിതിയില്‍ സ്ഥിരത ഇല്ലാത്ത സമയത്ത് റിസര്‍വ് ബാങ്ക് ഇത്തരത്തില്‍ സര്‍ക്കുലര്‍ പുറത്തിറക്കാറുണ്ട്. അതേസമയം പി.എം.സി ബാങ്കിന് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ റിസര്‍വ് ബാങ്ക് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.

ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടിയല്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. നോട്ടീസിലുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ബാങ്കിംഗ് നടപടികള്‍ നടക്കുമെന്നും ആര്‍.ബി.ഐ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആറ് മാസത്തേക്കാണ് നിയന്ത്രണം. അതേസമയം സംഭവത്തില്‍ പി.എം.സി ബാങ്കിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമുണ്ടായിട്ടില്ല.

WATCH THIS VIDEO: