| Monday, 21st November 2016, 10:10 am

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജിവെക്കണമെന്ന് ബാങ്ക് സംഘടനകളുടെ തലവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


സഹകരണ ബാങ്കുകളെ നോട്ടുമാറാന്‍ അനുവദിക്കാത്തതിനെയും ഫ്രാങ്കോ വിമര്‍ശിച്ചു. രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ 10 ലക്ഷംകോടി നിക്ഷേപമുള്ള സഹകരണ ബാങ്കുകള്‍ക്ക് ഒരു ലക്ഷത്തോളം ബ്രാഞ്ചുകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.


ന്യൂദല്‍ഹി:  നോട്ടുനിരോധനത്തില്‍ ജനങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ ഉത്തരവാദിത്വമേറ്റെടുത്ത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജിവെക്കണമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡി. തോമസ് ഫ്രാങ്കോ.

11 ബാങ്ക് ഉദ്യോഗസ്ഥരടക്കം സാധാരണക്കാരുടെ മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കാണെന്നും ഫ്രാങ്കോ പറഞ്ഞു.

നോട്ടുനിരോധനം നടപ്പിലാക്കിയ മറ്റു രാജ്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പാഠം പഠിക്കേണ്ടിയിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോ പ്രധാനമന്ത്രി മോദിയോ സാമ്പത്തിക വിദഗ്ദ്ധരല്ലെന്ന് നമുക്കറിയാവുന്നതാണ്.


ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍

സമ്പദ് വ്യവസ്ഥയുമായും ജനങ്ങളുടെ ജീവിതവുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ ശരിയായ തീരുമാനമെടുക്കാന്‍ ആര്‍.ബി.ഐയില്‍ സാമ്പത്തിക വിദഗ്ധരുണ്ട്. ആസൂത്രണമില്ലാതെ സുപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ട ആര്‍.ബി.ഐ ഗവര്‍ണര്‍ ഒരു തികഞ്ഞ പരാജയമാണെന്നും ഫ്രാങ്കോ പറഞ്ഞു.

11 ദിവസം കഴിഞ്ഞിട്ടും ബാങ്കുകളില്‍ 500ന്റെ നോട്ടുകളില്‍ എത്തിയിട്ടില്ല. 500നേക്കാള്‍ പ്രധാന്യം നല്‍കി 2000ത്തിന്റെ നോട്ടുകള്‍ ബാങ്കുകള്‍ എന്തിനാണ് ആദ്യം അടിച്ചതെന്നും ഫ്രാങ്കോ പറഞ്ഞു.

സഹകരണ ബാങ്കുകളെ നോട്ടുമാറാന്‍ അനുവദിക്കാത്തതിനെയും ഫ്രാങ്കോ വിമര്‍ശിച്ചു. രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ 10 ലക്ഷംകോടി നിക്ഷേപമുള്ള സഹകരണ ബാങ്കുകള്‍ക്ക് ഒരു ലക്ഷത്തോളം ബ്രാഞ്ചുകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Read more

We use cookies to give you the best possible experience. Learn more