തിരുവനന്തപുരം: കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി റിസര്‍വ് ബാങ്ക്. ഇതോടെ വായ്പാ വിതരണത്തിലടക്കം കേരള ബാങ്ക് കടുത്ത നിയന്ത്രണം നേരിടേണ്ടി വരും. നബാര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. കേരളാ ബാങ്കിന്റെ റാങ്കിങ് മാനദണ്ഡങ്ങള്‍ വിലയിരുത്താൻ ആര്‍.ബി.ഐ ഏര്‍പ്പെടുത്തിയ കണ്‍ട്രോളിങ് അതോറിറ്റി കൂടിയാണ് നബാര്‍ഡ്.
Also Read: പരിക്കേറ്റ ഫലസ്തീനിയെ ഇസ്രഈൽ സൈനിക ജീപ്പിൽ കെട്ടിയിട്ട സംഭവം; പ്രതികരണവുമായി യു.എസ്
ഇതോടെ ബാങ്കിന് 25 ലക്ഷത്തിന് മുകളില്‍ വ്യക്തിഗത വായ്പ നല്‍കാന്‍ കഴിയില്ല. നേരത്തെ നല്‍കിയിട്ടുള്ള വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ചുപിടിക്കണമെന്നാണ് നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കി കേരള ബാങ്ക് വിവിധ ബ്രാഞ്ചുകള്‍ക്ക് കത്തയച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ പുതിയ ക്ലാസിഫിക്കേഷന്‍ അനുസരിച്ച് ബാങ്ക് സി ക്ലാസ് പട്ടികയിലാണ്. ഈ സാഹചര്യത്തില്‍ വ്യക്തിഗത വായ്പകള്‍ 25 ലക്ഷത്തില്‍ കൂടരുതെന്ന് വ്യക്തമാക്കിയാണ് കേരളാ ബാങ്ക് വിവിധ ശാഖകളിലേക്ക് കത്തയച്ചിരിക്കുന്നത്.
Also Read: അഞ്ച് വര്ഷത്തെ ജയില്വാസം; വിക്കിലീക്‌സ് സ്ഥാപകന് ജൂലിയന് അസാന്ജ് ജയില്മോചിതനായി
ആര്‍.ബി.ഐയുടെ തീരുമാനം കേരള ബാങ്കിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. ബാങ്കിന്റെ ഇടപാടുകളില്‍ 80 ശതമാനവും വ്യക്തിഗത വായ്പകളാണ്. ഘട്ടം ഘട്ടമായി ഇവ തിരിച്ചുപിടിക്കുക എന്നത് കേരള ബാങ്കിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. ബാങ്കിന്റെ ആസ്തിയും വരുമാനവും ആസ്തി ബാധ്യതകളും എല്ലാം വിശദമായി പഠിച്ചും പരിഗണിച്ചുമാണ് നബാര്‍ഡ് കേരള ബാങ്കിന്റെ റാങ്ക് തീരുമാനിച്ചിരിക്കുന്നത്.
Also Read: ലോക്‌സഭാ സ്പീക്കര് സ്ഥാനത്തേക്ക് ഇന്ത്യാ സഖ്യം മത്സരത്തിന്; കൊടിക്കുന്നില് സുരേഷ് സ്ഥാനാര്ത്ഥി
നേരത്തെ രണ്ട് ലക്ഷത്തില്‍ അധികം വരുന്ന സ്വര്‍ണ പണയത്തിനുമേല്‍ ഒറ്റയടിക്ക് തിരിച്ചടവ് പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചതിന് ആര്‍.ബി.ഐ കേരളാ ബാങ്കിന് പിഴയിട്ടിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ നടപടി. ബാങ്കിന്റെ ഭരണസമിതിയില്‍ രാഷ്ട്രീയ നോമിനികള്‍ക്ക് പുറമെ പ്രൊഫഷണലുകള്‍ ഇല്ലാതാത്തത് തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: RBI has downgraded Kerala Bank to Class C list