| Tuesday, 9th July 2019, 10:32 pm

ആര്‍.ബി.ഐ ഗ്രേഡ് ബി 2019 പരീക്ഷയ്ക്ക് വേണ്ടിയുള്ള അവബോധം എങ്ങനെയുണ്ടാക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആര്‍.ബി.ഐ ഗ്രേഡ് ബി 2019 പരീക്ഷയ്ക്കു ലഭിക്കുന്ന ധാരാളം ആപ്ലിക്കേഷനുകള്‍ നോക്കിയാല്‍ തന്നെ അറിയാം ഈ ജോലിയുടെ നിലവാരം എത്രയാണെന്ന്. ഈ പരീക്ഷ വിജയിക്കണമെങ്കില്‍ വളരെയധികം കഠിനാധ്വാനവും തടസ്സമില്ലാത്ത പഠനവും ആവശ്യമാണ്.

പരീക്ഷയ്ക്കു തയ്യാറെടുക്കുന്നതിനു മുന്‍പ് ഉദ്യോഗാര്‍ഥികള്‍ പരീക്ഷാരീതിയെ അറിയേണ്ടതു വളരെ അത്യാവശ്യമാണ്. RBI Grade B-യുടെ പ്രാഥമിക പരീക്ഷയില്‍ നാലു വിഭാഗങ്ങളാണുള്ളത്. ക്വാന്‍ടിറ്റേറ്റീവ് അഭിരുചി, പൊതു അവബോധം, ആംഗലേയ ഭാഷ, ഒപ്പം യുക്തിസഹമായ കഴിവ്. ആകെ ചോദ്യങ്ങള്‍ 200. രണ്ടു മണിക്കൂര്‍ കൊണ്ട് അവ പരിഹരിക്കണം.

പൊതു അവബോധം വിഭാഗത്തിലാണു പരമാവധി മാര്‍ക്ക് വെയ്‌റ്റേജുള്ളത്. ഉദ്യോഗാര്‍ഥികള്‍ ഈ വിഭാഗത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുക.

പൊതു അവബോധത്തില്‍ ഉള്‍പ്പെടുന്ന വിഷയങ്ങളെ മൂന്നു വിഭാഗങ്ങളായിട്ടാണു തിരിച്ചിരിക്കുന്നത്. കറന്റ് അഫയര്‍, സ്റ്റാറ്റിക്, ജി.കെ, ബാങ്കിങ്, സാമ്പത്തിക അവബോധം.

പൊതു അവബോധം വിഭാഗത്തിലാണ് പരമാവധി മാര്‍ക്ക് വെയിറ്റേജുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ ഈ വിഭാഗത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുക.പൊതു അവബോധവിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിഷയങ്ങള്‍ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കറന്റ് അഫയര്‍, സ്റ്റാറ്റിക്, ജി.കെ., ബാങ്കിംഗ്, സാമ്പത്തിക അവബോധം. താഴെ പറയുന്ന ഏറ്റവും പ്രധാനമായ വിഷയങ്ങള്‍ നോക്കാം.
കറന്റ് അഫയര്‍
* അവസാന ആറ് മാസത്തെ ദേശീയ അന്തര്‍ദേശീയ കറന്റ് അഫയേഴ്‌സ്.
* സാമ്പത്തിക കറന്റ് അഫയേഴ്‌സ്
* വാര്‍ത്തയിലും അവാര്‍ഡിലും ഉള്ള വ്യക്തികള്‍.
* പ്രധാനപ്പെട്ട’ ഓര്‍ഗനൈസേഷനുകള്‍
* സര്‍ക്കാര്‍ ആരംഭിച്ച നിരവധി ബാങ്കിംഗ്, സാമ്പത്തിക പദ്ധതികള്‍
* കയറ്റുമതിയും ഇറക്കുമതിയും സംബന്ധിച്ച വാര്‍ത്തകള്‍
* ദേശീയ അന്തര്‍ദേശീയ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ * വിവിധ മേഖലകളിലെ എഫ്.ഡി.ഐ പരിധി
* ആര്‍.ബി.ഐ. പണ അവലോകനം
* ലയനം, ഏറ്റെടുക്കല്‍, വാങ്ങലുകള്‍സ്റ്റാറ്റിക് ജി.കെ
* ഭാരത രത്‌ന അവാര്‍ഡ് ജേതാക്കളുടെ പട്ടിക
* ആസുത്രണ കമ്മീഷനും പഞ്ചവത്സര പദ്ധികളും
* ഇന്ത്യയിലെ സ്റ്റേഡിയങ്ങളുടെ പട്ടിക
* ഇന്ത്യന്‍ നോബല്‍ സമാധാന സമ്മാന ജേതാക്കള്‍
* ഇന്ത്യയുടെ സംസ്ഥാന ചിഹ്നങ്ങള്‍
* റെയില്‍വേ ബജറ്റ്
* സാമ്പത്തിക ബജറ്റ്
* മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, ചീഫ് ജസ്റ്റിസ് എന്നവരുടെ പട്ടിക.ബാങ്കിംഗ്, സാമ്പത്തിക അവബോധം
* ഇന്ത്യയുടെ ബാങ്കിംഗ് ചരിത്രം
* വ്യത്യസ്ത തരം അക്കൗണ്ടുകളും അവയുടെ അനുബന്ധ നിരക്കുകളും
* ബാങ്കിംഗ് മേഖലയിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍
* ഇന്ത്യയുടെ വിദേശനാണ്യ ശേഖരം
* ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍
* സാമ്പത്തിക ഉള്‍പ്പെടുത്തുലുകളും വിവിധ സംരംഭങ്ങളും
* വിപണിയുടെ തരങ്ങള്‍, പണം, ബാങ്കിംഗ് ഉപകരണങ്ങള്‍
* ബാങ്കിംഗ് സേവനങ്ങള്‍
* റിവേഴ്‌സ് മോര്‍ട്ട്‌ഗേജ് വായ്പകള്‍
* മുന്‍ഗണനാ മേഖല വായ്പ
* ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനങ്ങളില്‍ ആര്‍.ബി.ഐ.യുടെ പങ്ക്
* ബാങ്കിംഗ്, സാമ്പത്തിക നിബന്ധനകള്‍ മനസ്സിലാക്കുക
* ബാങ്കിംഗ് ചുരുക്കെഴുത്ത്
* ബാങ്ക് ആസ്ഥാനം
ആര്‍.ബി.ഐ. ഗ്രേഡ് ബി പരീക്ഷയ്ക്ക് പൊതു അവബോധം വിഭാഗം പരിഹരിക്കാനുള്ള പൊതുവഴികള്‍
1. ദിവസവും വാര്‍ത്ത കാണുക. വിഷ്വല്‍ മെമ്മറി ഒരു നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. അതിനാല്‍ ദിവസം 15 മിനിറ്റ് ഒരു ദേശീയ വാര്‍ത്ത ചാനല്‍ കാണുക. വസ്തുതകളും, സ്ഥിതിവിവര കണക്കുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മുന്‍ഗണന നല്‍കുക.
2. പത്രങ്ങളും മത്സര അധിഷ്ഠിത മാസികകളും വായിക്കുക. എന്നും പത്രം വായിക്കുത് മൂലം നിങ്ങളുടെ പദാവലി, വായനാ വൈദഗ്ദ്യം ഒക്കെ മെച്ചപ്പെടും. അതിനാല്‍ വായന മനസ്സിലാക്കല്‍ വിഭാഗത്തിലെ ചോദ്യങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കും.
3. നിങ്ങളുടെ സ്വന്തം കുറിപ്പുകള്‍ സൃഷ്ടിക്കുക. പൊതു അവബോധ വിഭാഗം തയ്യാറാക്കുമ്പോള്‍ ചെറിയ കുറിപ്പുകള്‍ തയ്യാറാക്കുക. ഇത് അവസാന നിമിഷത്തെ പുനരവലോകനത്തിന് ഉപയോഗിക്കാവുതാണ്.
4. പുനരവലോകനത്തിന് പകരക്കാരന്‍ ഇല്ല. പഠിച്ച എല്ലാ വിഷയങ്ങള്‍ക്കും നിര്‍ബന്ധമായും പുനരവലോകനം ചെയ്യേണ്ടതാണ്. കഴിഞ്ഞ ആറ് മാസത്തെ കറന്റ് അഫയേഴ്‌സ് പഠിക്കേണ്ടതാണ്. ഒപ്പം സ്റ്റാറ്റിക് ജി.കെയുടെ ഭാഗങ്ങള്‍ കൂടെ ഉള്‍പ്പെടുത്തണം.
പൊതു അവബോധ വിഭാഗം തയ്യാറാക്കുതിനുള്ള മികച്ച പുസ്തകങ്ങള്‍
1. ബാങ്കിംഗ് അവയര്‍നെസ് ബൈ അരിഹന്ത് എക്‌സപ്രസ് ഈ പുസ്തകത്തില്‍ ബാങ്കിംഗ് ലോകത്തിന്റെ സമീപകാല സംഭവങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം 11 അധ്യായങ്ങളായി വിഭജിച്ചിരിക്കുന്നുു. അവിടെ പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ അവസാനം ബാങ്കിംഗ് ഗ്ലോസറി നല്‍കിയിട്ടുണ്ട്.
2. ഇന്ത്യ ഇയര്‍ ബുക്ക് 2019 ബൈ രാജീവ് മിഹിര്‍ഷി – ഈ പുസ്തകം എഴുതിയിരിക്കുത് കട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ കൃത്യമായ പരീക്ഷ സെന്‍ട്രിക് ഡാറ്റ അടങ്ങിയിരിക്കുന്നു. ഒപ്പം ഏറ്റവും പുതിയ പരീക്ഷ രീതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
3. ഇന്ത്യന്‍ ഇക്കോണമി ബൈ രമേഷ് സിംഗ്-
ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ വരുത് സാമ്പത്തിക വിഭാഗത്തില്‍ നിന്ന് ആയതിനാല്‍ ഈ പുസ്തകം വായിക്കുന്നത് വളരെ ഉപയോഗപ്രദം ആയിരിക്കും.

നിങ്ങള്‍ക്ക് ഈ പഠന രീതി പൊതു അവബോധം വിഭാഗം പഠിക്കാന്‍ ഉപയോഗിക്കാവുതാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്താവുതാണ്. അതേപോലെ  RBI Grade B Mock Test ല്‍ സൗജന്യമായി പരീക്ഷകള്‍ എഴുതി പരിശീലിക്കാവുതാണ്.

Latest Stories

We use cookies to give you the best possible experience. Learn more