റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കൊവിഡ്
Covid19
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th October 2020, 7:13 pm

ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹം ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്.

രോഗബാധിതനായ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

 

‘ കൊവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ ഒന്നു തന്നെയില്ല. ആരോഗ്യപരമായി യാതൊരു ബുദ്ധിമുട്ടുകളുമില്ല. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ക്വാറന്റീനില്‍ പ്രവേശിക്കുകയാണ്. എല്ലാ ഉത്തരവാദിത്തങ്ങളും വീട്ടിലിരുന്ന് തന്നെ നിര്‍വ്വഹിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ എന്നോടൊപ്പം നേരിട്ട് സമ്പര്‍ക്കത്തിലായവര്‍ ഉടന്‍ തന്നെ ക്വാറന്റീനില്‍ പ്രവേശിക്കണം. – അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: RBI Governor Tests Covid Positive