| Friday, 17th April 2020, 10:26 am

സാമ്പത്തികമേഖലയുടെ അവസ്ഥ അതീവഗുരുതരം; അടിയന്തരനടപടികള്‍ എടുക്കേണ്ട സാഹചര്യമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കൊവിഡ് സാഹചര്യം ആര്‍.ബി.ഐ സൂക്ഷ്മമമായി വിലയിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരാശയുടെ അന്ധകാരത്തില്‍ പ്രതീക്ഷയുടെ തിരിനാളം കാത്തുസൂക്ഷിക്കണം. അടിയന്തരനടപടികള്‍ എടുക്കേണ്ട സാഹചര്യമാണ് നിലവിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്ക് ഡൗണ്‍ കാലത്ത് ഇത് രണ്ടാം തവണയാണ് ആര്‍.ബി.ഐ. ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുന്നത്.

ഇന്ത്യ 1.9 ശതമാനം വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി.20 രാജ്യങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് ഇന്ത്യയ്ക്കായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും അവസരത്തിനൊത്തുയര്‍ന്നു. ലോക്ക് ഡൗണ്‍ കാലത്തും ജോലി ചെയ്ത സാമ്പത്തികമേഖലയിലെ ജീവനക്കാര്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

മാര്‍ച്ചില്‍ വാഹനവിപണി ഇടിഞ്ഞു. രാജ്യത്തിന്റെ വിദേശനാണ്യശേഖരം ശക്തമാണ്. 2021-22 കാലയളവില്‍ 7.4 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more