ന്യൂദല്‍ഹി: റിപ്പോ, കരുതല്‍ ധനാനുപാത നിക്കുകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. എട്ട് ശതമാനമായിരുന്ന റിപ്പോ നിരക്ക് 7.75 ശതമാനമായാണ് കുറച്ചത്. കാല്‍ ശതമാനമാണ് കുറവ്.[]
കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു ഇതിനുമുന്‍പ് റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയത്. കരുതല്‍ ധനാനുപാത നിരക്കില്‍ നാല് ശതമാനമായും കുറച്ചു. 1974 ഡിസംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
റിസര്‍വ് ബാങ്കിന്റെ ഈ തീരുമാനത്തെ തുടര്‍ന്ന് വാണിജ്യ ബാങ്കുകള്‍ വായ്പ്പകളുടെ പലിശ നിരക്ക് കുറക്കുമെന്നാണ് കരുതുന്നത്.
പുതിയ നിരക്കുകള്‍ അടുത്ത മാസം ഒമ്പത് മുതല്‍ നിലവില്‍ വരും. രാജ്യത്തിന്റെ വളര്‍ച്ച ലക്ഷ്യമാക്കിയുള്ള തീരുമാനമാണെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു.
ഡിസംബറിലെ പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്താണ് റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ അവലോകന യോഗത്തില്‍ ജനുവരിയിലെ പലിശ നിരക്ക് കുറയ്ക്കാമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു നേരത്തേ അറിയിച്ചിരുന്നു.
പണപ്പെരുപ്പം നിയന്ത്രണ വിധേയമായതാണ് നിരക്കുകള്‍ കുറക്കാന്‍ കാരണമെന്ന് സുബ്ബറാവു പറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസമായി പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.
നിരക്കുകള്‍ കുറച്ചതോടെ ബാങ്കുകളുടെ ഓഹരികളില്‍ വര്‍ധനവുണ്ടായി.