| Thursday, 5th March 2020, 10:45 pm

യെസ് ബാങ്കിന് മൊറട്ടോറിയം ഏര്‍പ്പെടുത്തി ആര്‍.ബി.ഐ; പരമാവധി പിന്‍വലിക്കാവുന്ന തുക 50,000 ആക്കി ചുരുക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യെസ് ബാങ്കിന് മൊറട്ടോറിയം ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്. ഇതോടെ ബാങ്കില്‍ നിന്നും പരമാവധി പിന്‍വലിക്കാവുന്ന തുക 50,000 രൂപയാക്കി ചുരുക്കി.

വ്യാഴാഴ്ചയാണ് മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. വൈകുന്നേരം ആറുമണി മുതല്‍ പ്രാബല്യത്തില്‍ വന്ന ഉത്തരവ് ഏപ്രില്‍ മൂന്ന് വരെ നിലനില്‍ക്കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

ബാങ്കിന്റെ നിലവിലെ ബോര്‍ഡിനെ അസാധുവാക്കുകയും മുന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രശാന്ത് കുമാറിനെ ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്ററായി റിസര്‍വ്വ് ബാങ്ക് നിയമിക്കുകയും ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വായ്പകള്‍ നല്‍കിയതിനെ തുടര്‍ന്ന് തകര്‍ച്ചയിലായ യെസ് ബാങ്കിന്റെ ഓഹരി വാങ്ങാന്‍ എസ്.ബി.ഐയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ആര്‍.ബി.ഐയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മൂലധനമുയര്‍ത്താന്‍ കഴിയാത്തതും കിട്ടാക്കടത്തിന്റെ ആധിക്യവും യെസ് ബാങ്കിനെ ഓഹരി വില്‍ക്കാന്‍ പ്രേരിപ്പിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Latest Stories

We use cookies to give you the best possible experience. Learn more