| Sunday, 12th April 2015, 12:36 pm

'ബാങ്ക് ബാലന്‍സ് അറിയാനുള്ള ആപ്പി'നെതിരെ ആര്‍.ബി.ഐ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബാങ്ക് അക്കൗണ്ട് ബാലന്‍സ് അറിയുന്നതിനു റിസര്‍വ് ബാങ്ക് പുറത്തിറക്കിയതെന്ന പേരില്‍ പ്രചരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വ്യാജമാണെന്നും ഇടപാടുകാര്‍ ജാഗ്രതപാലിക്കണമെന്നും റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. അത്തരത്തിലുള്ള ഒരു ആപ്പും റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടില്ലെന്നും ആര്‍.ബി.ഐ അറിയിച്ചു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോഗോ വെച്ച് “ഓള്‍ ബാങ്ക് ബാലന്‍സ് എന്‍ക്വയറി നമ്പര്‍” എന്ന പേരിലാണ് ആപ്പ് പ്രചരിക്കുന്നത്. ഇതില്‍ മൊബൈല്‍ നമ്പറുകള്‍ക്കോ അല്ലെങ്കില്‍ കോള്‍ സെന്റര്‍ നമ്പര്‍ നല്‍കി നിരവധി ബാങ്കുകളുടെ പേരുമുണ്ട്.

ഈ ആപ്പ് ഉപയോഗിച്ച് എന്തെങ്കിലും തരത്തിലുള്ള നഷ്ടം സംഭവിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ബാങ്കുകള്‍ ഏറ്റെടുക്കില്ലെന്നും സ്വന്തം റിസ്‌കില്‍ മാത്രമേ ഈ ആപ്പ് ഉപയോഗിച്ചു നോക്കാവൂയെന്നും ആര്‍.ബി.ഐ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

We use cookies to give you the best possible experience. Learn more