'കോണ്‍ഗ്രസിന്റെ പിടിപ്പുകേടാണ് കാരണം, മറിച്ചായിരുന്നെങ്കില്‍ ഇന്ത്യയുടെ ഭാവി മാറിയേനെ': ആര്‍. ബി. ശ്രീകുമാര്‍
national news
'കോണ്‍ഗ്രസിന്റെ പിടിപ്പുകേടാണ് കാരണം, മറിച്ചായിരുന്നെങ്കില്‍ ഇന്ത്യയുടെ ഭാവി മാറിയേനെ': ആര്‍. ബി. ശ്രീകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th June 2022, 3:48 pm

ന്യൂദല്‍ഹി: ഹിന്ദു വര്‍ഗീയ വാദികളെയും മുസ്‌ലിം വര്‍ഗീയ വാദികളെയും ഒരുപോലെ പ്രീണിപ്പിക്കുകയാണ് പലപ്പോഴും കോണ്‍ഗ്രസ് ചെയ്തിട്ടുള്ളതെന്ന് ആര്‍.ബി. ശ്രീകുമാര്‍. ഗുജറാത്ത് മുന്‍ ഡി.ജി.പിയായിരുന്ന ആര്‍.ബി ശ്രീകുമാറിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിലാകുന്നതിന് മുന്‍പ് മാതൃഭൂമി ന്യൂസ് ലേഖകന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

യു.പി.എ ഭരണകാലത്ത് സര്‍ക്കാരിന് ഗുജറാത്ത് കലാപത്തിലും ഹരെന്‍ പാണ്ഡ്യ വധത്തിലും ശരിക്കും അന്വേഷണം നടത്താന്‍ കഴിഞ്ഞില്ലെന്നും അത് ചെയ്തിരുന്നെങ്കില്‍ രാജ്യത്തിന്റെ ചരിത്രം തന്നെ മാറുമായിരുന്നുവെന്നും ആര്‍.ബി. ശ്രീകുമാര്‍ പറഞ്ഞു.

രാജ്യത്ത് രണ്ടുതരം വര്‍ഗീയ വാദികളുണ്ട്, ഒന്ന് പ്രത്യക്ഷത്തിലും രണ്ട് അവസോരിചതമായി വര്‍ഗീയത കാണിക്കുന്നവരുമാണ്. ഇതില്‍ രണ്ടാമത്തേതാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിടിപ്പുകേടു കൊണ്ടുണ്ടായതാണിത്. കോണ്‍ഗ്രസിന്റെ മതേതരത്വത്തോട് എനിക്ക് ഒട്ടും മതിപ്പില്ല.

ഇന്ത്യയില്‍ രണ്ട് തരം വര്‍ഗീയ വാദികളാണുള്ളത്. ഒന്ന് പ്രത്യക്ഷത്തില്‍ തന്നെ വര്‍ഗീയത പറയുന്നവര്‍. ബി.ജെ.പി ഈ ഗണത്തിലുള്ളതാണ്. രണ്ട് അവസരോചിതമായി വര്‍ഗീയത പുലര്‍ത്തുന്നവര്‍ – കോണ്‍ഗ്രസ് ഈ വിഭാഗത്തിലാണ്‌പെടുക.

ഹിന്ദു വര്‍ഗീയ വാദികളെയും മുസ്‌ലിം വര്‍ഗീയ വാദികളെയും ഒരു പോലെ പ്രീണിപ്പിക്കുകയാണ് പലപ്പോഴും കോണ്‍ഗ്രസ് ചെയ്തിട്ടുള്ളത്,’ അദ്ദേഹം പറഞ്ഞു.

തന്റെ പുസ്തകത്തിലൂടെയായിരുന്നു ആര്‍.ബിയുടെ വിമര്‍ശനം. ‘GUJARAT : BEHIND THE CURTAIN (ഗുജറാത്ത്: തിരശ്ശീലയ്ക്ക് പിന്നില്‍) എന്ന പുസ്തകത്തിലാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

താന്‍ കോണ്‍ഗ്രസിന്റെയോ ബി.ജെ.പിയുടെയോ നിയമാവലികളല്ല, ഇന്ത്യന്‍ ഭരണഘടനയാണ് പിന്തുടരുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

എന്റെ കൂറ് ഇന്ത്യന്‍ ഭരണഘടനയോട് മാത്രമാണ്. കോണ്‍ഗ്രസിന്റെയോ ബി.ജെ.പിയുടെയോ നിയമാവലികളല്ല ഇന്ത്യന്‍ ഭരണഘടനയാണ് ഞാന്‍ പിന്തുടരുന്നതെന്നും. സത്യം കര്‍മ്മത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് കലാപത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ കൈമാറിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം ആര്‍.ബി. ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

മാധ്യമപ്രവര്‍ത്തക ടീസ്ത സെതല്‍വാദ്, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെയും സമാന കേസില്‍ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: RB sreekumar slams congress, says that if it ruled well india’s future might have been brighter