ചെന്നൈ: മറിയം റഷീദ തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ജോയിന്റ് ഡയറക്ടര്‍ ആര്‍.ബി ശ്രീകുമാര്‍. 2002ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നീങ്ങിയതിന് പ്രതികാരം ചെയ്യുകയാണ് ബി.ജെ.പിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ മറിയം റഷീദയെ ചോദ്യം ചെയ്തിരുന്നതായി ശ്രീകുമാര്‍ പറഞ്ഞു. എന്നാല്‍ മൂന്നാംമുറ ഉപയോഗിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
“മറിയം റഷീദ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണ്. ഞാന്‍ അവരെ ആക്രമിച്ചെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ കോടതിയില്‍ അക്കാര്യം പറയാതിരുന്നത്.”
ALSO READ: ചാരക്കേസ്; ആര്‍.ബി.ശ്രീകുമാര്‍ ശാരീരികമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി മറിയം റഷീദ
ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ചതിനുള്ള പ്രതികാരം തീര്‍ക്കുകയാണ് ബി.ജെ.പി നേതൃത്വം. മറിയം റഷീദയെ ചോദ്യംചെയ്യാന്‍ തന്നോടൊപ്പം മറ്റ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
“സി.എം രവീന്ദ്രനൊപ്പമാണ് ഞാന്‍ മറിയം റഷീദയെ ചോദ്യംചെയ്തത്. ( പിന്നീട് സിക്കിം ഡി.ജി.പിയായി). സുപ്രീംകോടതിയുടെ അന്വേഷണക്കമ്മിറ്റി ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കും.”
നേരത്തെ ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡയറക്ടറായിരുന്ന ആര്‍.ബി ശ്രീകുമാര്‍ ശാരീരികമായി പീഡിപ്പിച്ചുവെന്ന് മറിയം റഷീദ വെളിപ്പെടുത്തിയിരുന്നു. ചോദ്യംചെയ്യലിനിടെ ശ്രീകുമാര്‍ സമീപത്തുണ്ടായിരുന്ന കസേരയെടുത്ത് തന്നെ അടിക്കുകയായിരുന്നുവെന്നായിരുന്നു മറിയം റഷീദ പറഞ്ഞത്.
“ശ്രീകുമാറും സംഘവും രണ്ട് പേരുടെ ചിത്രങ്ങള്‍ എന്നെ കാണിച്ച ശേഷം അവരെ അറിയുമോയെന്ന് ചോദിച്ചു. ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്റേയും അന്ന് ഐ.ജിയായിരുന്ന രമണ്‍ശ്രീവാസ്തവയുടേയും ചിത്രങ്ങളായിരുന്നു അത്. അറിയില്ലെന്ന് മറുപടി നല്‍കിയപ്പോള്‍ ഉദ്യോഗസ്ഥരിലൊരാള്‍ സമീപത്തുണ്ടായിരുന്ന കസേരയെടുത്ത് എന്റെ കാലില്‍ അടിച്ചു.”
23 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ഉദ്യോഗസ്ഥന്‍ ടെലിവിഷന്‍ ചാനലില്‍ ഇരുന്ന് ചാരക്കേസ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് ഞാന്‍ കണ്ടു. അപ്പോഴാണ് തന്നെ മര്‍ദ്ദിച്ചത് ശ്രീകുമാറാണെന്ന് മനസിലായതെന്നും മറിയം റഷീദ പറയുന്നു.
WATCH THIS VIDEO: