പോലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിന് ശേഷം വ്യാജ ഏറ്റുമുട്ടല്‍ എന്ന സംഭവം തന്നെ ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലഷ്‌കര്‍ ഇ തൊയ്ബ, ജയ്ഷ് ഇ മുഹമ്മദ് പോലുള്ള തീവ്രവാദ സംഘടനകള്‍ ഗുജറാത്തില്‍ നരേന്ദ്ര മോഡിയേയും സംഘപരിവാര്‍ നേതാക്കളെയും ലക്ഷ്യം വെച്ച് ആക്രമണം നടത്തുമെന്ന ഇവരുടെ വാദം അതോടെ പൊളിഞ്ഞു. രാജ്യാന്തര തലത്തിലുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഭീകരസംഘടനകള്‍ ഇവരുടെ അറസ്റ്റോട് കൂടി ഗുജറാത്തിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള കാരണം എത്ര ആലോച്ചിച്ചിട്ടും മനസിലാകുന്നില്ല. ഒരു പക്ഷേ ഇവരെല്ലാം ജയിലില്‍ അകപ്പെട്ടതോടുകൂടി ശക്തരായ എതിരാളികള്‍ ഇല്ലാത്തതു കൊണ്ടായിരിക്കുമോ?
അന്ന് 2000 ത്തോളം നിരപരാധികളുടെ ജീവനാണ് അപഹരിക്കപ്പെട്ടത്്. മധ്യകാല ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട മുസ്‌ലീം ആരാധനാലയങ്ങളും മറ്റും വ്യാപകമായി ഈ അക്രമത്തില്‍ തകര്‍ക്കപ്പെട്ടു.
സ്വാഭാവികമായും ഇത് ഗുജറാത്തിലെ പോലീസ് സേനയേയും നീതിന്യായവ്യവസ്ഥയേയും കുപ്രശസ്തിയിലേക്ക് നയിച്ചു. വര്‍ഗീയ കലാപത്തില്‍ ഇരകളായവരെ സംരക്ഷിക്കുന്ന ഒരു നടപടിയും പോലീസിന്റേയോ നീതിപീഠത്തിന്റേയോ ഭാഗത്തുനിന്നും ഉണ്ടായില്ല.
ഗുജറാത്ത് കലാപത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്തേണ്ട പോലീസിന്റെ നടപടികളെ ചോദ്യം ചെയ്തും തെറ്റായ പ്രവൃത്തികളെ ചോദ്യം ചെയ്തുമുള്ള റിപ്പോര്‍ട്ട് ഉന്നത നീതിപീഠങ്ങള്‍ വരെ പോലീസിന്റെ ധാര്‍മ്മികതയില്‍ സംശയം പ്രകടിപ്പിക്കുന്നതിന് കാരണമായി. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ മാധ്യമങ്ങള്‍ വിമര്‍ശിച്ചതിനെ ശരിവെച്ചുകൊണ്ടാണ് നരോദ പാട്യ വിധിന്യായം കോടതി പറഞ്ഞത്.[]
2012 ഓഗസ്റ്റില്‍ നരോദ പാട്യാ കേസ് പരിഗണിക്കുന്നതിനിടെ ഗുജറാത്തിലെ വംശീയ കലാപത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ ജസ്റ്റിസ് ഡോ. ജ്യോത്സന യാഗ്നിക് നിശിതമായി വിമര്‍ശിച്ചിരുന്നു. റോമ നഗരം കത്തിയമരുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചതുപോലെയാണ് ഗുജറാത്ത് കലാപത്തിന്റെ സമയത്ത് പോലീസ് പെരുമാറിയതെന്ന് അവര്‍ കുറ്റപ്പെടുത്തി.
10 മണിക്കൂര്‍ നീണ്ട നരോദ പാട്യ കലാപത്തില്‍ 96 ഓളം പേരുടെ ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്ത് പോലും പോലീസ് വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അന്ന് പോലീസ് അവിടെ വെറും കാഴ്ചക്കാരായിരുന്നു.
ഈ സാഹചര്യത്തില്‍ ഉന്നത നീതി പീഠങ്ങള്‍ക്ക് പോലും പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെ ഉന്നത വൃത്തങ്ങളിലുള്ള ചിലര്‍ പോലീസിനെ തങ്ങളുടെ സ്വാധീനത്തില്‍ കൊണ്ടുവരികയായിരുന്നു. സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ അജണ്ട നടപ്പാക്കുകയായിരുന്നു ഇതിനെല്ലാം പിന്നില്‍.
വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം കേസുകള്‍ പുനരന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടുകൂടി ദൃക്‌സാക്ഷികളെ സ്വാധീനിച്ചും തെളിവുകള്‍ നശിപ്പിച്ചും കേസുകള്‍ തേച്ചുമായ്ച്ചു കളയുകയായിരുന്നു
സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് ന്യൂനപക്ഷ വിരുദ്ധമായ തലത്തിലേക്ക് പോലീസിനെ മാറ്റിയെടുക്കുകയായിരുന്നു അവര്‍. ആരോണോ നിയമം സംരക്ഷിക്കേണ്ടത് അവര്‍ തന്നെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ച് തികച്ചും പക്ഷപാതപരമായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ കലാപം നടത്തുന്നവര്‍ക്ക് അനുകൂലമായി ഒരു സംരക്ഷിതവലയം എന്ന കണക്കെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
പോലീസ് നിയമപ്രകാരം ശരിയായ ഇടപെടലിലൂടെ സംരക്ഷണം ഉറപ്പുവരുത്തേണ്ട 16 പ്രശ്‌നബാധിത ജില്ലകളില്‍ (26 പോലീസ് ജില്ലകള്‍ക്ക് പുറത്ത്) നിന്നും സൂററ്റ് രാജ്‌കോട്ട് സിറ്റി എന്നീ രണ്ട് കമ്മീഷ്ണറേറ്റും ഉള്‍പ്പെടുന്ന പ്രദേശമായിരുന്നിട്ടു പോലും ഫലപ്രദമായ ഇടപെടല്‍ സാധ്യമായിരുന്നില്ല.
2002 മുതല്‍ വര്‍ഗീയ കലാപം നടക്കുന്ന പ്രദേശങ്ങളില്‍ സത്യസന്ധതയോടെ ജോലി ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ മാനസികമായി തളര്‍ത്തുന്ന രീതിയില്‍ സ്ഥലം മാറ്റുകയും കേന്ദ്രത്തിലേക്ക് ഡെപ്യൂട്ടേഷന്‍ തസ്തികയിലേക്ക് അയയ്ക്കുകയുമായിരുന്നു മോഡി സര്‍ക്കാര്‍ ചെയ്തത്.
സര്‍ക്കാരും കലാപകാരികളും മാഫിയ സംഘത്തെ പോലെ പ്രവര്‍ത്തിക്കുകയും രാജ്യത്തെ സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു ചെയ്തത്. യഥാര്‍ത്ഥത്തില്‍ ഈ വര്‍ഗീയ കലാപത്തിനൊക്കെ നേതൃത്വം നല്‍കിയത് ഉദ്യോഗസ്ഥരുടെയും കലാപകാരികളുടെയും അവിശുദ്ധ ബന്ധത്തിലൂടെ രൂപപ്പെട്ട മാഫിയകളുടെ സഹായത്തോടെയായിരുന്നു.
2002 ഒക്ടോബര്‍ മുതല്‍ 2007 ഫെബ്രുവരി വരെ 12 ഓളം വ്യാജ ഏറ്റുമുട്ടലാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഉദ്യോഗസ്ഥരുടെയും കലാപകാരികളുടെയും കൂട്ടുകെട്ടിലൂടെ രൂപപ്പെട്ട മാഫിയയുടെ കരങ്ങളായിരുന്നു ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത്. അന്ന് നടന്ന കലാപത്തിന് ഉത്തരവാദികളായ ഡി.ഐ.ജിയായിരുന്ന ഡി.ജി വന്‍സാര, എസ്.പി രാജ്കുമാര്‍ പാണ്ഡ്യന്‍, എ. ടചുദാസന തുടങ്ങിയവര്‍ 2007 ഏപ്രിലില്‍ അറസ്റ്റിലായി.
രാജ്യാന്തര തലത്തിലുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഭീകരസംഘടനകള്‍ ഇവരുടെ അറസ്റ്റോട് കൂടി ഗുജറാത്തിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള കാരണം എത്ര ആലോച്ചിച്ചിട്ടും മനസിലാകുന്നില്ല. ഒരു പക്ഷേ ഇവരെല്ലാം ജയിലില്‍ അകപ്പെട്ടതോടുകൂടി ശക്തരായ എതിരാളികള്‍ ഇല്ലാത്തതു കൊണ്ടായിരിക്കുമോ?
ഗുജറാത്ത് കലാപത്തിന് സഹായകരമായ നിലയില്‍ പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കയറ്റവും വിരമിച്ചതിന് ശേഷമുള്ള ആനുകൂല്യവും മുറയ്ക്കും അതിലുപരിയായും നല്‍കിയപ്പോള്‍ കലാപസമയത്ത് നീതിയുക്തമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുകയും താഴേതട്ടിലേക്ക് മാറ്റിനിര്‍ത്തുകയുമാണ് ഉണ്ടായത്.
സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ച് കയറ്റി ആളുകളെ കൊലപ്പെടുത്തുകയും കൊള്ളയും മറ്റ് ക്രൂരകൃത്യങ്ങളും അരങ്ങേറുന്നുണ്ടായിരുന്നു. ആരാണെന്ന് പോലും തിരിച്ചറിയാത്ത വിധത്തിലുള്ള നിരവധി മൃതശരീരങ്ങള്‍ ലഭിച്ചു. എഫ്.ഐ.ആര്‍ പോലും തയ്യാറാക്കാത്ത നിരവധി കൊലപാതകങ്ങള്‍ അവിടെ അരങ്ങേറി.
അക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ പരാതി തന്നെങ്കിലും അതിനൊന്നും കാര്യക്ഷമമായ നടപടി ഉണ്ടായില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുന്നതായി ഇരകളായവര്‍ എന്നെപോലും ഫോണില്‍ ബന്ധപ്പെടുറുണ്ട്.
1969, 1984,1985,1992,1993 തുടങ്ങിയ വര്‍ഷങ്ങളിലുണ്ടായ കലാപങ്ങള്‍ക്ക് ശേഷവും ഇത്തരത്തിലുള്ള നിരവധി ഏറ്റുമുട്ടലുകളും അക്രമങ്ങളിലും ഗുജറാത്തിന്റെ വിവിധ ഭാഗങ്ങില്‍ നടന്നുകൊണ്ടേയിരുന്നു. 1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ സംഭവിച്ചതും മറ്റൊന്നായിരുന്നില്ല.
കലാപത്തെ തുടര്‍ന്ന് എല്ലാം നഷ്ടപ്പെട്ട സാധാരണക്കാരായ ജനങ്ങളില്‍ നിന്നും തങ്ങള്‍ക്ക് കലാപത്തിലോ, വ്യാജ ഏറ്റുമുട്ടിലിനെ കുറിച്ചോ പരാതിയൊന്നുമില്ലെന്ന് എഴുതിവാങ്ങാനും ഭരണ നേതൃത്വത്തിലുള്ളവര്‍ മറന്നില്ല.
വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം കേസുകള്‍ പുനരന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടുകൂടി ദൃക്‌സാക്ഷികളെ സ്വാധീനിച്ചും തെളിവുകള്‍ നശിപ്പിച്ചും കേസുകള്‍ തേച്ചുമായ്ച്ചു കളയുകയായിരുന്നു.
വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് വേളയില്‍ വോട്ടര്‍മാര്‍ മോഡി സര്‍ക്കാറിനെ മനസ്സിലാക്കേണ്ടതുണ്ട്. ഗുജറാത്തില്‍ നടക്കുന്ന കൊള്ളയ്ക്കും കൊള്ളിവെപ്പിനും പക്ഷപാതപരമായ ഭരണത്തിനും അവഗണനക്കുമെതിരെ ഇനി ആരെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണ്. തിരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ത്ഥികളെ ശരിയായി മനസ്സിലാക്കി മാത്രമേ സമ്മതിദാനാവകാശം വിനിയോഗിക്കാവൂ.
പോലീസ് സംവിധാനത്തില്‍ ദീര്‍ഘകാലയളവില്‍ മാറ്റം വരണമെങ്കില്‍ 2006 ല്‍ പ്രകാഷ് സിങ് കേസില്‍ സുപ്രീംകോടതി മുന്നോട്ട് വെച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കേണ്ടതുമുണ്ട്.
ലേഖകന്‍ മുന്‍ ഗുജറാത്ത് ഡി.ജി.പിയാണ്