ഒടുവില്‍ ഇവിടെ തന്നെ എത്തി അല്ലേ, ഞങ്ങള്‍ക്ക് തൃപ്തിയായി; റൊണാള്‍ഡോയെയും ലെവന്‍ഡോസ്‌കിയെയും പോഗ്ബയെയും ഒരുമിച്ച് ട്രോളി യൂറോപ്പാ ലീഗിലെ സൂപ്പര്‍ ടീം
Football
ഒടുവില്‍ ഇവിടെ തന്നെ എത്തി അല്ലേ, ഞങ്ങള്‍ക്ക് തൃപ്തിയായി; റൊണാള്‍ഡോയെയും ലെവന്‍ഡോസ്‌കിയെയും പോഗ്ബയെയും ഒരുമിച്ച് ട്രോളി യൂറോപ്പാ ലീഗിലെ സൂപ്പര്‍ ടീം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 5th November 2022, 4:24 pm

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും യൂറോപ്പാ ലീഗിലേക്ക് തരം താഴ്ത്തപ്പെട്ടതിന് പിന്നാലെ സൂപ്പര്‍ താരങ്ങളെ എയറിലാക്കി ഓസ്ട്രിയന്‍ സൂപ്പര്‍ ടീം റെഡ് ബുള്‍ സാല്‍സ്‌ബെര്‍ഗ് (Red Bull Salzburg).

ക്രിസ്റ്റിയാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോസ്‌കി, പോള്‍ പോഗ്ബ എന്നിവരെ കളിയാക്കിക്കൊണ്ട് ടിക് ടോക് വീഡിയോ പങ്കുവെച്ചാണ് ടീം ഇവരെ കളിയാക്കിയിരിക്കുന്നത്.

യൂറോപ്പാ ലീഗ് ലോഗോക്കാപ്പം We all in this togather എ്‌നന പാട്ടിന്റെ അകമ്പടിയോടെയാണ് ആര്‍. ബി. സാല്‍സ്ബര്‍ഗ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബാഴ്‌സലോണ, യുവന്റസ്, ആര്‍.ബി. സാല്‍സ്‌ബെര്‍ഗ് എന്നിവര്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും യൂറോപ്പാ ലീഗിലേക്ക് വീഴുകയായിരുന്നു.

ഗ്രൂപ്പ് സിയില്‍ നിന്നും ബാഴ്‌സ യൂറോപ്പാ ലീഗിലെത്തിയപ്പോള്‍, സാല്‍സ്‌ബെര്‍ഗ് ഗ്രൂപ്പ് ഇയില്‍ നിന്നും യുവന്റസ് ഗ്രൂപ്പ് എച്ചില്‍ നിന്നും മൂന്നാം സ്ഥാനക്കാരായാണ് യൂറോപ്പാ ലീഗിലേക്കെത്തിയിരിക്കുന്നത്.

ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് സ്‌റ്റേജിലേക്ക് കടന്നുകൂടാന്‍ സാധിക്കാതെ വന്നതോടെയാണ് ഇവര്‍ അടുത്ത പിടിവള്ളിയായ യൂറോപ്പാ ലീഗിലേക്കെത്തയിരിക്കുന്നത്.

അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിലവില്‍ യൂറോപ്പാ ലീഗ് കളിക്കുന്നവരാണ്.

യൂറോപ്പാ ലീഗ് ഗ്രൂപ്പ് ഇയില്‍ റയല്‍ സോസിഡാഡിന് തൊട്ടുതാഴെ രണ്ടാം സ്ഥാനക്കാരായാണ് മാഞ്ചസ്റ്റര്‍ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചിരിക്കുന്നത്. ഇരു ടീമുകള്‍ക്കും ഒരേ പോയിന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തിലാണ് മാഞ്ചസ്റ്റര്‍ രണ്ടാം സ്ഥാനത്തേക്ക് വീണത്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റയല്‍ സോസിഡാഡിനെയായിരുന്നു നേരിട്ടത്. യുണൈറ്റഡിന് ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്താനുള്ള അവസാന സാധ്യതയായിരുന്നു ഈ മത്സരം.

രണ്ട് ഗോളിന്റെ വ്യത്യാസത്തില്‍ ജയിക്കാന്‍ സാധിച്ചാല്‍ യുണൈറ്റഡിന് ഒന്നാമതെത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റര്‍ ജയിച്ചത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ ഗര്‍നാച്ചോ ആയിരുന്നു ഗോള്‍ നേടിയത്.

പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് മാഞ്ചസ്റ്ററിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ സാധിക്കാതെ വന്നത്.

 

 

Content Highlight: RB Salzburg mocks Cristiano Ronaldo, Robert Lewandowski and Paul Pogba