| Thursday, 16th November 2017, 7:08 pm

'ചിന്തിക്കാവുന്നതിനും അപ്പുറത്തുളള ഒരു രംഗത്തില്‍ അഭിനയിക്കേണ്ടിവന്നു; ഓര്‍ക്കുമ്പോള്‍ അറപ്പ് തോന്നുന്നു'; ജൂലി 2 വിലെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് റായ് ലക്ഷ്മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി ബോളിവുഡിലേക്ക് ചേക്കേറുകയാണ്. ഇതിനുള്ള ആദ്യ പടിയാണ് ജൂലി ടു. നേഹ ദൂപിയ നായികയായ ജൂലിയുടെ രണ്ടാം ഭാഗത്തില്‍ അതീവ ഗ്ലാമറസായാണ് റായ് ലക്ഷ്മി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളുമെല്ലാം തരംഗമായിരുന്നു. എന്നാല്‍ കാണുന്ന പോലെ അത്ര രസകരമായിരുന്നില്ല ജൂലിയുടെ ചിത്രീകരണമെന്നാണ് താരം പറയുന്നത്.

ചിത്രത്തിലെ മിക്ക ഗ്ലാമര്‍ രംഗങ്ങളും അഭിനയിക്കാന്‍ നന്നായി ബുദ്ധിമുട്ടിയിരുന്നതായ് റായി ലക്ഷ്മി പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോളായിരുന്നു റായ് ലക്ഷ്മി മനസു തുറന്നത്. ചിത്രത്തിലെ ബോള്‍ഡ് രംഗങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ആയിരുന്നു താരം തന്റെ മാനസികാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയത്.


Also Read: ‘ഈ ചോദ്യങ്ങള്‍ക്ക് പൗരന്മാരോട് ഉത്തരം പറയേണ്ടത് മോദിയാണ്, ഞാനല്ല’; മാധ്യമങ്ങളെ തിരുത്തി രാഹുല്‍ഗാന്ധി


“”ജൂലി 2 വില്‍ ചിന്തിക്കാവുന്നതിനും അപ്പുറത്തുളള ഒരു രംഗത്തില്‍ അഭിനയിക്കേണ്ടിവന്നു. ഇപ്പോഴും അതിനെക്കുറിച്ച് സംസാരിക്കണോ എന്നെനിക്കറിയില്ല. എന്റെ കഥാപാത്രത്തിന് അവള്‍ക്ക് ഒട്ടും ഇഷ്ടമില്ലാത്ത, ഒരു വ്യക്തിയുടെ കൂടെ നിര്‍ബന്ധപൂര്‍വം കിടക്ക പങ്കിടേണ്ടി വരുന്ന രംഗമായിരുന്നു അത്. പ്രേക്ഷകന് സ്വാഭാവികത അനുഭവപ്പെടുന്ന രീതിയിലായിരുന്നു രംഗം ചിത്രീകരിച്ചത്.” താരം പറയുന്നു.

പക്ഷേ ആ രംഗവും അത് ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നു. തനിക്കൊട്ടും സുഖപ്രദമായ ഒരു അന്തരീക്ഷമായിരുന്നില്ല അത്. എന്നാല്‍ വളരെ മനോഹരമായാണ് ആ രംഗം ചിത്രീകരിച്ചത്. പക്ഷേ ഇപ്പോഴും ആ രംഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് അറപ്പ് തോന്നുമെന്നും റായ് ലക്ഷ്മി പറയുന്നു.

ഒരു നാട്ടിന്‍പുറത്തുകാരി സിനിമയില്‍ ഹീറോയിന്‍ ആയി മാറുന്നതാണ് ജൂലി 2വിന്റെ കഥ. സിനിമാ ലോകത്ത് നടിമാര്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ചും കാസ്റ്റിംഗ് കൗച്ചു പോലുള്ള സംഭവങ്ങളെ കുറിച്ചുമെല്ലാമാണ് ചിത്രത്തിന്റെ കഥ. നവംബര്‍ 24 നാണ് ജൂലി 2 റിലീസ് ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more