റോ; പുതിയ ചിത്രത്തിലെ ലുക്ക് പുറത്തു വിട്ട് ജോണ്‍ അബ്രഹാം
Movie Day
റോ; പുതിയ ചിത്രത്തിലെ ലുക്ക് പുറത്തു വിട്ട് ജോണ്‍ അബ്രഹാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd January 2019, 11:29 pm

ന്യൂദല്‍ഹി: ജോണ്‍ അബ്രഹാം നായകനായെത്തുന്ന പുതിയ ചിത്രം റോ (റോമിയോ അക്ബര്‍ വാള്‍ട്ടര്‍)യുടെ ആദ്യ പോസ്റ്റര്‍ പുറത്ത്. വ്യത്യസ്തമായ ലുക്കിലെത്തുന്ന ജോണ്‍ അബ്രഹാം തന്നെയാണ് പോസ്റ്ററിന്റെ മുഖ്യ ആകര്‍ഷണം.

2019 ഏപ്രില്‍ 12നാണ് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ചിത്രത്തിന്റെ റിലീസിങ്ങ് നീണ്ടു പോവുകയായിരുന്നു.

റോബി ഗ്രുവല്‍ ആണ് റോയുടെ സംവിധായകന്‍. . മൗനി റോയ്, ജാക്കി ഷ്രോഫ്, സുചിത്ര കൃഷ്ണമൂര്‍ത്തി, സിഖന്ദര്‍ ഖേര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജയ് കപൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോണ്‍ അബ്രഹാമിന്റെ പരമാണു എന്ന ചിത്രവും അജയ് കപൂര്‍ ആയിരുന്നു നിര്‍മ്മിച്ചത്. ജോണ്‍ അബ്രഹാമിന്റെ മുന്‍ ചിത്രങ്ങളായ സത്യമേവ ജയതേയ്ക്കും പരമാണുവിനും മികച്ച പ്രതികരണമായിരുന്നു ബോക്സ് ഓഫീസില്‍ ലഭിച്ചത്.

ത്രില്ലര്‍ ഗണത്തില്‍ പെടുന്ന റോ, 1971ലെ ഇന്തോ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.