ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ലോക് സഭാ നേതാവായി രവ്‌നീത് സിംഗ് ബിട്ടുവിനെ നിയമിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിക്ക് പകരമായാണ് ബിട്ടുവിനെ നിയമിച്ചത്.
അടുത്ത രണ്ട് മാസക്കാലം ചൗധരി തെരഞ്ഞെടുപ്പ് തിരക്കിലായിരിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.
ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗോഗോയിയും അസമിലെ തെരഞ്ഞെടുപ്പ് തിരക്കിലായിരിക്കുമെന്നതിനാല്‍ 45 ബിട്ടു രാജ്യസഭയിലെ പാര്‍ട്ടിയുടെ ചുമതല വഹിക്കും.
മൂന്ന് തവണ എം.പിയായ രവ്‌നീത് ബിട്ടു ആദ്യമായി ലോക്സഭയിലേക്ക് എത്തിയത് ആനന്ദ്പൂര്‍ സാഹിബില്‍ നിന്നും പിന്നീട് 2014 ലും 2019 ലും ലുധിയാനയില്‍ നിന്നുമാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Ravneet Singh Bittu To Be Leader Of Congress In Lok Sabha