രഞ്ജിയിൽ ആറെണ്ണം വീഴ്ത്തി ആറാടി ധോണിയുടെ വജ്രായുധം; നോക്കി വെച്ചോ ഈ മൊതലിനെ
Cricket
രഞ്ജിയിൽ ആറെണ്ണം വീഴ്ത്തി ആറാടി ധോണിയുടെ വജ്രായുധം; നോക്കി വെച്ചോ ഈ മൊതലിനെ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd March 2024, 2:42 pm

രഞ്ജി ട്രോഫിയില്‍ തമിഴ്‌നാട്-മുംബൈ സെമി ഫൈനല്‍ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്.

മത്സരത്തില്‍ തമിഴ്‌നാട് ബൗളിങ്ങില്‍ നായകന്‍ രവിശ്രീനിവാസന്‍ സായ് കിഷോര്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. 25 ഓവറില്‍ ഏഴ് മെയ്ഡന്‍ ഉള്‍പ്പെടെ 54 റണ്‍സ് വിട്ടു നല്‍കിയാണ് താരം ആറ് വിക്കറ്റുകള്‍ വീഴ്ത്തിയത്. 2.15 ആണ് താരത്തിന്റെ എക്കോണമി.

മുംബൈ താരങ്ങളായ ബൂബന്‍ ലാല്‍വാനി, മുഷീര്‍ ഖാന്‍, മോഹിത് അവസ്തി, അജിങ്ക്യ രഹാനെ, ഷാമ്‌സ് മുലാനി, ഹര്‍ദിക് ടമൊറെ എന്നിവരുടെ വിക്കറ്റുകളാണ് തമിഴ്‌നാട് നായകന്‍ നേടിയത്.

അതേസമയം ആദ്യ ഇന്നിങ്‌സില്‍ തമിഴ്‌നാട് 146 റണ്‍സിന് പുറത്താവുകയായിരുന്നു. തമിഴ്‌നാട് ബാറ്റിങ്ങില്‍ വിജയ് ശങ്കര്‍ 150 പന്തില്‍ 44 റണ്‍സും വാഷിങ്ടണ്‍ സുന്ദര്‍ 138 പന്തില്‍ 43 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

മുംബൈ ബൗളിങ്ങില്‍ തുഷാര്‍ ദേശപാണ്ടേ മൂന്നു വിക്കറ്റും മുഷീര്‍ ഖാന്‍, തനുഷ് കൊട്ടിയാന്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

നിലവില്‍ മുംബൈ 70 പിന്നിടുമ്പോള്‍ 215 ന് എട്ട് വിക്കറ്റുകള്‍ എന്ന നിലയിലാണ്. മുംബൈക്ക് 69 റണ്‍സിന്റെ ലീഡാണുള്ളത്.

Content Highlight: Ravisrinivasan Sai Kishore take six wickets in ranji trophy