ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്‌ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ ഇന്ത്യ പിങ്ക് ബോള്‍ നേരിടുന്നതിന്റെ തയ്യാറെടുപ്പിലാണ്.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്‌ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ ഇന്ത്യ പിങ്ക് ബോള്‍ നേരിടുന്നതിന്റെ തയ്യാറെടുപ്പിലാണ്.
കഴിഞ്ഞ തവണ അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ ഓസീസിനെതിരെ 36 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. ഇത്തവണ അന്നത്തെ പരാജയം ഇന്ത്യയെ ബാധിക്കില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി പറയുന്നത്. മാത്രമല്ല ഇന്ത്യ മുമ്പ് സംഭവിച്ചത് മനസില്‍ വെക്കണെമെന്നും ഓസ്‌ട്രേലിയയെ സമ്മര്‍ദത്തിലാക്കണമെന്നും പറഞ്ഞു.
‘അത് അവരില്‍ ഏതെങ്കിലും തരത്തില്‍ പ്രതിഫലിക്കുമെന്ന് കരുതുന്നില്ല, പക്ഷേ അത് അവരുടെ മനസില്‍ ഉണ്ടായിരിക്കണം, കാരണം പിങ്ക് ബോളില്‍ കളിക്കുമ്പോള്‍ എന്തും സംഭവിക്കാം. കാര്യങ്ങള്‍ നിങ്ങളുടെ വഴിക്ക് പോകുന്നില്ലെങ്കില്‍, ബൗളിങ് മികച്ചതാണെങ്കില്‍, കാര്യങ്ങള്‍ വേഗത്തില്‍ സംഭവിക്കാം. ഇന്ത്യ 1-0ന് മുന്നിലാണ്, ഇത് കളിക്കാരെ നല്ല മാനസികാവസ്ഥയിലാക്കും. ഓസ്ട്രേലിയയില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യക്ക് ഇതൊരു വലിയ അവസരമാണ്,’ പറഞ്ഞു.
അഡ്‌ലെയ്ഡില്‍ കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കറിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ തകര്‍ച്ച അപ്രതീക്ഷിതമായികുന്നു. ഓസീസ് സ്റ്റാര്‍ ബൗളര്‍ ജോഷ് ഹേസല്‍വുഡ് അഞ്ച് വിക്കറ്റും പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റും നേടി പെട്ടന്ന് തന്നെ ഇന്ത്യയെ പുറത്താക്കി. ടെസ്റ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോറില്‍ ഓള്‍ ഔട്ട് ആയ ഇന്ത്യയ്ക്ക് വലിയ നാണക്കേട് തന്നെയായിരുന്നു ഇത് സമ്മാനിച്ചത്.
എന്നാല്‍ നിലവില്‍ ഓസീസിനെതിരെ ആദ്യ ടെസ്റ്റ് വിജയിച്ച് വലിയ ആത്മവിശ്വാസം നേടിയ ഇന്ത്യ ഡേ- ലൈറ്റില്‍ ബൗളിങ് ആക്രമണത്തിന് തന്നെയാകും മുന്‍ഗണന നല്‍കുന്നത്.
Content Highlight: Ravishastri Talking About Pink Bowl Test Against Australia