മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. മുസ്‌ലിം രാഷ്ട്രങ്ങളടക്കം വിവാഹനിയമങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ മതേതരരാജ്യമായ ഇന്ത്യയില്‍ ഒരു സമുദായത്തിലെ സ്ത്രീകള്‍ക്ക് മാത്രം നീതി നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ന്യൂദല്‍ഹി: മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. മുസ്‌ലിം രാഷ്ട്രങ്ങളടക്കം വിവാഹനിയമങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ മതേതരരാജ്യമായ ഇന്ത്യയില്‍ ഒരു സമുദായത്തിലെ സ്ത്രീകള്‍ക്ക് മാത്രം നീതി നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, മൊറോക്കോ, തുനീഷ്യ, തുര്‍ക്കി, ഇന്തോനേഷ്യ, ഈജിപ്ത്, ഇറാന്‍, പാകിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളെല്ലാം ഇത്തരത്തില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ടെന്നും ഇവ ശരീഅത്ത് നിയമങ്ങളെ ലംഘിച്ച് കൊണ്ടല്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
മുത്തലാഖിനെ എതിര്‍ത്ത് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ലിംഗസമത്വവും സ്ത്രീ സംരക്ഷണവും വിട്ടു വീഴ്ച ചെയ്യാനാകാത്തതാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
അതേ സമയം രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ്മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോള്‍ നടക്കുന്നത് ഇതുസംബന്ധിച്ച അഭിപ്രായ രൂപവത്കരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.