ന്യൂദല്‍ഹി: മാസ്‌ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത പൊലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ. കഴിഞ്ഞ ദിവസം രാത്രി ഗുജറാത്തിലെ രാജ്‌കോട്ടില്‍ വെച്ചാണ് പൊലീസുമായി ഇവര്‍ വാക്കുതര്‍ക്കത്തിലായത്.
മാസ്‌ക് ധരിച്ചിരുന്ന ജഡേജയാണ് കാറോടിച്ചിരുന്നത്. എന്നാല്‍ ഭാര്യയായ റിവാബ മാസ്‌ക് ധരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിനാലാണ് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ്‌കോണ്‍സ്റ്റബിളായ സോണല്‍ ഗോസായി ഇവര്‍ മാസ്‌ക് ധരിക്കാത്തതിനെ ചോദ്യം ചെയ്തു. എന്നാല്‍ റിവാബ വളരെ മോശമായ രീതിയില്‍ കോണ്‍സ്റ്റബിളുമായി രൂക്ഷമായി തര്‍ക്കിക്കുകയാണ് ചെയ്തത്- ഡി.സി.പി മനോഹര്‍സിംഗ് ജഡേജ പറഞ്ഞു.
ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ റിവാബ ജഡേജ മാസ്‌ക് ധരിച്ചിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വാക്കുതര്‍ക്കം ഇത്ര രൂക്ഷമായത് എങ്ങനെയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു- ഡി.സി.പി വ്യക്തമാക്കി.
അതേസമയം റിവാബയുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് തനിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനായ സോണാല്‍ ഗോസായി പരാതിപ്പെട്ടിരുന്നു. ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കേസില്‍ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: ravindra-jadeja-wife-rivaba-caught-without-face-mask-argument-police