ടി-20 ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യ സൂപ്പര്‍ 8ല്‍ എത്തിയിരിക്കുകയാണ്. നിലവില്‍ ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിജയവുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. +1.137 എന്ന് നെറ്റ് റണ്‍ റേറ്റ് ആണ് ഇന്ത്യയ്ക്കുള്ളത്.
ടി-20 ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യ സൂപ്പര്‍ 8ല്‍ എത്തിയിരിക്കുകയാണ്. നിലവില്‍ ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിജയവുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. +1.137 എന്ന് നെറ്റ് റണ്‍ റേറ്റ് ആണ് ഇന്ത്യയ്ക്കുള്ളത്.
കാനഡക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഏഴ് പോയിന്റാണ് ഇന്ത്യയ്ക്ക് ഉള്ളത്. സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യയുടെ ആദ്യ മത്സരം അഫ്ഗാനിസ്ഥാനോടാണ്. വെസ്റ്റ് ഇന്ഡീസിലെ കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസിലാണ് മത്സരം നടക്കുന്നത്. ഇതോടെ സ്‌റ്റേഡിയത്തിലെ പിച്ചിന്റെ അവസ്ഥയെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. സ്റ്റാര്‍ സ്‌പോര്‍ട്‌സുമായിള്ള ഒരു ചര്‍ച്ചയിലാണ് താരം സംസാരിച്ചത്.
വെസ്റ്റ് ഇന്‍ഡീസിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്നും താരത്തിന് അവിടുത്തെ പിച്ചുകള്‍ പരിജയമുണ്ടെന്നുമാണ് ചര്‍ച്ചയില്‍ പറഞ്ഞത്.
‘വെസ്റ്റ് ഇന്‍ഡീസില്‍ സ്പിന്നര്‍മാര്‍ക്ക് ആധിപത്യം ഉണ്ടാകും, അതിനാല്‍ സ്‌ക്വാഡില്‍ നാല് സ്പിന്നര്‍മാരെ തെരഞ്ഞെടുക്കുമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കഴിഞ്ഞ വര്‍ഷം ടി-20 ഐ പരമ്പര കളിച്ചിരുന്നു, അത് സ്പിന്നര്‍മാര്‍ക്ക് ഒരു നല്ല പരമ്പരയായിരുന്നു, അതിനാല്‍ സമാനമായ പിച്ചുകള്‍ ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്,’ രവീന്ദ്ര ജഡേജ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
ഇതോടെ ഇന്ത്യന്‍ സ്‌ക്വാഡിലെ മറ്റ് സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹലിനും കുല്‍ദീപ് യാദവിനും ടീമില്‍ ഇടപിടിക്കാനുള്ള സാധ്യതകളും ഏറുകയാണ്.
ഗ്രൂപ് ഘട്ടത്തില്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ജഡേജയ്ക്ക് ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. വെസ്റ്റ് ഇന്‍ഡീസില്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ജഡേജയ്ക്ക് മികവ് പുലര്‍ത്താന്‍ സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Ravindra Jadeja Talking About West Indies Cricket Pitch