ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ഹൈദരാബാദില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യദിനം 246 റണ്‍സാണ് ഇംഗ്ലണ്ടിന് നേടാന്‍ സാധിച്ചത്. ഇന്ത്യന്‍ സ്പിന്‍ മാന്ത്രികതയില്‍ ഇംഗ്ലണ്ട് ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ദിനം മികച്ച ലീഡിലാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 421 റണ്‍സാണ് നേടിയത്.
ഓപ്പണ്‍ ഇറങ്ങിയ യശ്വസി ജെയ്‌സ്വാളും മധ്യ നിരയില്‍ ഇറങ്ങിയ കെ.എല്‍. രാഹുലും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജെയ്‌സ്വാള്‍ 74 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും 10 ബൗണ്ടറികളും അടക്കം 80 റണ്‍സ് ആണ് താരം നേടിയത്. രാഹുല്‍ 123 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയും രണ്ട് സിക്സറുകളും അടക്കം 86 റണ്‍സും നേടി. ആറാമനായി ഇറങ്ങിയ ജഡേജയാണ് എല്ലാവരെയും അതിശയിപ്പിച്ചത്.
155 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറികളും രണ്ട് സിക്സറുകളും അടക്കം 81 റണ്‍സാണ് ജഡ്ഡു അടിച്ചെടുത്തത്. 52.26 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ജഡേജ പുറത്താകാതെ നിന്നത്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ബൗളിങ്ങിലും ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഒല്ലി പോപ്, ജോ റൂട്ട്, ടോം ഹാര്‍ട്‌ലി എന്നിവരുടെ നിര്‍ണായക വിക്കറ്റാണ് ജെഡേജ സ്വന്തമാക്കിയത്. ഓള്‍ റൗണ്ടര്‍ എന്ന
നിലയില്‍ മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്.
Day 1 – 3 wickets.
Day 2 – 81 runs.
Ravindra Jadeja is ruling Test cricket as an all-rounder in this generation, India is blessed to have a 3 in 1 cricketer for all conditions in Tests – The rise has been remarkable since 2019. 🫡 pic.twitter.com/NZvYix3GCw
ഓപ്പണിങ് ഇറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 27 പന്തില്‍ മൂന്ന് ബൗണ്ടറുകള്‍ അടക്കം 24 റണ്‍സ് ആണ് നേടിയത്. 23 റണ്‍സ് നേടി ശുഭ്മന്‍ ഗില്ലും മടങ്ങിയതോടെ കെ.എല്‍. രാഹുലാണ് മധ്യനിരയില്‍ പിടിച്ചുനിന്നത്. 123 പന്തില്‍ എട്ട് ബൗണ്ടറികളും രണ്ട് സിക്സറുകളും അടക്കം 86 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.