ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം. ഇംഗ്ലണ്ടിനെ 434 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ പരമ്പരയില്‍ 2-1ന് മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു.
🚨 𝙍𝙚𝙘𝙤𝙧𝙙 𝘼𝙡𝙚𝙧𝙩! 🚨
With a winning margin of 434 runs in Rajkot, #TeamIndia register their biggest Test victory ever 👏🔝
A historic win courtesy of some memorable performances 👌👌
ആദ്യ ഇന്നിങ്‌സില്‍ 225 പന്തില്‍ 112 റണ്‍സ് ആണ് ജഡേജ നേടിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.
രണ്ടാം ഇന്നിങ്‌സില്‍ ബൗള്‍ കൊണ്ടും ജഡേജ മികച്ച പ്രകടനം നടത്തി. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തികൊണ്ടാണ് ജഡേജ മികച്ച പ്രകടനം നടത്തിയത്. 12.4 ഓവറില്‍ നാല് മെയ്ഡന്‍ ഓവര്‍ അടക്കം 41 റണ്‍സ് വിട്ടുനല്‍കിയാണ് ജഡേജ അഞ്ച് വിക്കറ്റുകള്‍ നേടിയത്.
FIFER at his home ground 😎@imjadeja with the final wicket to seal the win for #TeamIndia 🙌
ഇതിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടം സ്വന്തമാക്കാനും ജഡേജക്ക് സാധിച്ചു. എട്ടാം തവണയാണ് ഒരു താരം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുകയും ആ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്യുന്നത്.
രവീന്ദ്ര ജഡേജ രണ്ടാം തവണയാണ് ഇത്തരത്തില്‍ സെഞ്ച്വറിയും അഞ്ച് വിക്കറ്റുകളും നേടുന്നത്. 2022ല്‍ ശ്രീലങ്കക്കെതിരെയായിരുന്നു ഇതിന് മുമ്പ് ജഡേജ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്‍ മൂന്ന് തവണയാണ് ടെസ്റ്റില്‍ ഒരു മത്സരത്തില്‍ തന്നെ സെഞ്ച്വറിയും ഫൈഫര്‍ നേട്ടവും സ്വന്തമാക്കുന്നത്. പോളി ഉമ്രിഗറും, വിനൂ മങ്കാധും ഒരു തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
A superb hundred with the bat in the 1st innings and a five-wicket haul in the 2nd innings 🙌
The local lad @imjadeja receives the Player of the Match award 🏆 in Rajkot 👏👏
ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ മാര്‍ക്ക് വുഡ് 15 പന്തില്‍ 33 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി. മറ്റു താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല.
ഫെബ്രുവരി 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം ടെസ്റ്റ് നടക്കുന്നത്. ജാര്‍ഖണ്ഡിലെ ജെ. എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Ravindra Jadeja score century and take 8 wickets against England