|

അമ്പയറേ മാറിക്കോ... കണ്ണടച്ചായാലും താനത് പിടിക്കുമെന്ന വാശിയാണ് അവന്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ എല്‍ ക്ലാസിക്കോ എന്ന വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം പുരോഗമിക്കുകയണ്. മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് തെരഞ്ഞെടക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമനം ശരിവെച്ച് സ്പിന്നേഴ്‌സ് മുംബൈയെ പ്രതിരോധത്തിലഴ്ത്തുകയാണ്.

പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ മുംബൈ 84 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്. ഇതില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെ ഒഴിവെ മറ്റ് നാല് ബാറ്റര്‍മാരെയും പുറത്താക്കിയത് സ്പിന്നേഴ്‌സായിരുന്നു.

രണ്ട് പേരെ രവീന്ദ്ര ജഡേജ മടക്കിയപ്പോള്‍ രണ്ട് താരങ്ങളെ മിച്ചല്‍ സാന്റ്‌നറും മടക്കി.

മുംബൈ ഇന്ത്യന്‍സ് കോടികള്‍ മുടക്കി ടീമിലെത്തിച്ച കാമറൂണ്‍ ഗ്രീനിനെ മടക്കിയത് രവീന്ദ്ര ജഡേജയായിരുന്നു. ജഡേജയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായിട്ടിയായിരുന്നു ഗ്രീനിന്റെ മടക്കം.

ഗ്രീനിന്റെ സ്‌ട്രെയ്റ്റ് ഷോട്ട് അല്‍പം കഷ്ടപ്പെട്ട് തന്നെയായിരുന്നു ജഡേജ കൈപ്പിടിയിലൊതുക്കിയത്. പന്തിന്റെ ട്രാജിക്ടറിയില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമിത്തിനിടെ അമ്പയര്‍ താഴെ വീണിരുന്നു. എന്നാല്‍ പന്ത് അമ്പയറിനടുത്തെത്തും മുമ്പ് തന്നെ ജഡേജ കൈപ്പിടിയിലതുക്കുകയായിരുന്നു.

നിലവല്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ മുംബൈ 93 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്. ഏഴ് പന്തില്‍ നിന്നും ആറ് റണ്‍സ് നേടിയ ടിം ഡേവിഡും 14 പന്തില്‍ നിന്നും 15 റണ്‍സ് നേടിയ തിലക് വര്‍മയുമാണ് ക്രീസില്‍.

Content Highlight: Ravindra Jadeja’s brilliant catch to dismiss Cameron Green