ഇന്ത്യ-ബംഗ്ലാദേശ് ആവേശകരമായ പരമ്പര ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20കളുമാണ് പരമ്പരയില്‍ ഉള്ളത്. സെപ്റ്റംബര്‍ 19 മുതലാണ് പരമ്പരക്ക് തുടക്കം കുറിക്കുന്നത്. പാകിസ്ഥാനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയ ആത്മവിശ്വാസവുമായിട്ടാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുന്നത്.
എന്നാല്‍ അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ 2-0ത്തിന് പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ലങ്കന്‍ മണ്ണിലേറ്റ തിരിച്ചടികളില്‍ നിന്നും കരകയറാനായിരിക്കും ഇന്ത്യ സ്വന്തം മണ്ണില്‍ ലക്ഷ്യം വെക്കുക.
ബംഗ്ലാദേശിനെതിരെയുള്ള ഈ പരമ്പരയില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. വരാനിരിക്കുന്ന മത്സരങ്ങളില്‍ ആറ് വിക്കറ്റുകള്‍ കൂടി നേടാന്‍ ജഡേജക്ക് സാധിച്ചാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നുകയറാന്‍ ജഡേജക്ക് സാധിക്കും.
ഇതിന് പുറമെ ടെസ്റ്റില്‍ 300 വിക്കറ്റുകള്‍ വീഴ്ത്തുന്ന നാലാമത്തെ ഇന്ത്യന്‍ സ്പിന്നര്‍ എന്ന നേട്ടവും ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന എട്ടാമത്തെ ബൗളറായി മാറാനും ജഡേജക്ക് സാധിക്കും.
ഇന്ത്യക്കായി 2012ല്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ജഡേജ 72 മത്സരങ്ങളില്‍ 136 ഇന്നിങ്‌സില്‍ നിന്നും 294 വിക്കറ്റുകളാണ് താരം നേടിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം, വിക്കറ്റുകളുടെ എണ്ണം എന്നീ ക്രമത്തില്‍