ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ സെക്ഷനിലെ നാലാം ദിനം പുരോഗമിക്കുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് നേടിയത്. എന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ മഴ പെയ്തതോടെ മത്സരം ഏറെ നേരം നിര്‍ത്തിവെച്ചിരുന്നു.
ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ഇന്ത്യന്‍ നിരയുടെ ടോപ് ഓര്‍ഡര്‍ തകര്‍ത്ത് മിന്നും പ്രകടനമാണ് ഓസീസ് ബൗളര്‍മാര്‍ കാഴ്ചവെച്ചത്.
ഇന്ത്യന്‍ നിരയില്‍ ഒരു ഘട്ടം വരെ പിടിച്ചു നിന്നത് സ്റ്റാര്‍ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ മാത്രമാണ്. തകര്‍ന്നടിയുന്ന ഇന്ത്യയെ താങ്ങി നിര്‍ത്താന്‍ ഏറെ നേരം ക്രീസില്‍ നിന്ന് 139 പന്തില്‍ 84 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്.
എന്നാല്‍ വിക്കറ്റുകല്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഏഴാമനായി വന്ന രവീന്ദ്ര ജഡേജ അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. ലോവര്‍ ഓര്‍ഡറില്‍ ഓസീസിന്റെ ചാറിപ്പായുന്ന ബോളുകള്‍ നേരിടുന്ന ജഡേജ നിലവില്‍ 109 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയിട്ടുണ്ട്. 59.9 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശുന്നത്. രാഹുലിന് പുറമെ അര്‍ധ സെഞ്ച്വറി നേടിയ ജഡേജ ഒരു കിടിലന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. 2017ന് ശേഷം ടെസ്റ്റില്‍ ലോവര്‍ ഓര്‍ഡറില്‍ (ഏഴാമന്‍) ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടുന്ന താരമാകാനാണ് ജഡേജയ്ക്ക് സാധിച്ചത്.
രവീന്ദ്ര ജഡേജ (ഇന്ത്യ) – 15*
നിറോഷന്‍ ഡിക്വല്ല (ശ്രീലങ്ക) – 12
ആഘ സല്‍മാന്‍ (പാകിസ്ഥാന്‍) – 11
ക്വിന്റണ്‍ ഡി കോക്ക് (സൗത്ത് ആഫ്രിക്ക) – 11
അലക്‌സ് ക്യാരി (ഓസ്‌ട്രേലിയ) – 10
മെഹ്ദി ഹസന്‍ സിര്‍സ് (ബംഗ്ലാദേശ്) – 10
നിലവില്‍ 73 റണ്‍സ് നേടി ജഡേജയും ജസ്പ്രീത് ബുംറയുമാണ് (0)* ക്രീസിലുള്ളത്. മത്സരത്തിന്റെ അവസാന ദിനം മുഴുവനും ഇന്ത്യ ക്രീസില്‍ തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് ടെസ്റ്റില്‍ സമനില പിടിക്കാന്‍ സാധിക്കും. ഓള്‍ ഔട്ട് ആയാല്‍ മൂന്നാം ടെസ്റ്റിലും ഓസീസ് പട ആധിപത്യം സ്ഥാപിക്കും.
Content Highlight: Ravindra Jadeja In Record Achievement