2024 ഐ.പി.എല്‍ മാര്‍ച്ച് 22 മുതലാണ് ആരംഭിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്. എം.എസ് ധോണിയുടെ കീഴില്‍ ആറാം ഐ.പി.എല്‍ കിരീടം ലക്ഷ്യം വെച്ചാണ് ചെന്നൈ ഇറങ്ങുന്നത്.
ഇപ്പോഴിതാ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പേരിലുള്ള ഒരു തകര്‍പ്പന്‍ റെക്കോഡാണ് ഏറെ ശ്രദ്ധേയമാവുന്നത്. ഐ.പി.എല്‍ കളിക്കുന്ന ആക്ടീവ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ 30+ റണ്‍സ് നേടുകയും മൂന്ന് വിക്കറ്റുകള്‍ നേടുകയും ചെയ്യുന്ന താരങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത് ജഡേജയാണ്. നാല് തവണയാണ് ജഡേജ 30 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുകയും 3+ വിക്കറ്റുകള്‍ നേടുകയും ചെയ്തത്.
ചെന്നൈക്കായി 125 വിക്കറ്റുകളാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ നേടിയത്. 140 വിക്കറ്റുകള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസ് താരം ഡെയ്ന്‍ ബ്രാവോയാണ് ചെന്നൈക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം. വെസ്റ്റിന്‍ഡീസ് താരത്തിന് താഴെ രണ്ടാം സ്ഥാനത്താണ് ജഡേജ ഉള്ളത്.
അതേസമയം ഹര്‍ദിക് പാണ്ഡ്യ രണ്ടുതവണ ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ രോഹിത് ശര്‍മയും അക്‌സര്‍ പാട്ടേലും ഒരു തവണയും ഈ നേട്ടത്തിലെത്തി.
ഇത്തവണ ധോണിയുടെ കീഴില്‍ ഒരുപിടി മികച്ച താരങ്ങളുമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീട പോരാട്ടത്തിനായി കളത്തില്‍ ഇറങ്ങുന്നത്. രവീന്ദ്ര ജഡേജയുടെ മിന്നും പ്രകടനം ഈ സീസണിലും ആവര്‍ത്തിക്കും എന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Ravindra Jadeja great record in IPL