രോഹിത്തിന്റെ റെക്കോഡിനൊപ്പമെത്തി ചെന്നൈ സൂപ്പർ താരം; ഇവന് മുന്നിൽ ധോണി മാത്രം
Cricket
രോഹിത്തിന്റെ റെക്കോഡിനൊപ്പമെത്തി ചെന്നൈ സൂപ്പർ താരം; ഇവന് മുന്നിൽ ധോണി മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th March 2024, 12:53 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 63 റണ്‍സിന് പരാജയപ്പെടുത്തി ചെന്നൈ സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എടുക്കാനാണ് സാധിച്ചത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന മൂന്നാമത്തെ താരം എന്ന നേട്ടമാണ് രവീന്ദ്ര ജഡേജ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ 130 മത്സരങ്ങളിലാണ് ജഡേജ വിജയിച്ചത്. ഇതോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോഡിനൊപ്പമെത്താനും ജഡേജയ്ക്ക് സാധിച്ചു. മുംബൈ സൂപ്പര്‍ താരവും ഐപിഎല്ലില്‍ 130 മത്സരങ്ങളാണ് വിജയിച്ചിട്ടുള്ളത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച താരങ്ങളില്‍ ഒന്നാമത് ഉള്ളത് എം.എസ് ധോണിയാണ് 147 മത്സരങ്ങളാണ് ധോണി വിജയിച്ചത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച താരങ്ങള്‍, വിജയിച്ച മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍

എം.എസ് ധോണി-147

രവീന്ദ്ര ജഡേജ-130

രോഹിത് ശര്‍മ-130

ദിനേശ് കാര്‍ത്തിക്-123

സുരേഷ് റെയ്‌ന-122

അമ്പാട്ടി റായ്ഡു-121

വിരാട് കോഹ്‌ലി-114

ചെന്നൈ ബാറ്റിങ് നിരയില്‍ 23 പന്തില്‍ 51 റണ്‍സ് നേടി കൊണ്ട് തകര്‍പ്പന്‍ പ്രകടനമാണ് ശിവം ദുബെ നടത്തിയത്. രണ്ട് ഫോറുകളും അഞ്ച് കുറ്റന്‍ സിക്സുകളും ആണ് താരം നേടിയത്. ഋതുരാജ് ഗെയ്ഗ്വാദ് 36 പന്തില്‍ 46 റണ്‍സും രചിന്‍ രവീന്ദ്ര 20 പന്തില്‍ 46 റണ്‍സും നേടി നിര്‍ണായകമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ ദീപക് ചഹര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, തുഷാര്‍ ദേശ്പാണ്ടെ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ചെന്നൈ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്നും നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ചെന്നൈ. മാര്‍ച്ച് 31ന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. വിശാഖപട്ടണമാന് വേദി.

Content Highlight: Ravindra Jadeja create a new record in IPL