| Monday, 19th February 2024, 5:33 pm

സച്ചിനെയും കോഹ്‌ലിയെയും മറികടന്നുകൊണ്ടുള്ള മുന്നേറ്റം; ചരിത്രനേട്ടത്തിൽ ഒന്നാമൻ ജഡേജ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ 434 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ഇന്ത്യക്കായി ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മികച്ച പ്രകടനമാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ നടത്തിയത്.

ആദ്യ ഇന്നിങ്സില്‍ ജഡേജ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 225 പന്തില്‍ 112 റണ്‍സ് ആണ് ജഡേജ നേടിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

രണ്ടാം ഇന്നിങ്സില്‍ ബോളുകൊണ്ടും ജഡേജ മികച്ച പ്രകടനം നടത്തി. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തികൊണ്ടാണ് ജഡേജ മികച്ച പ്രകടനം നടത്തിയത്. 12.4 ഓവറില്‍ നാല് മെയ്ഡന്‍ ഓവര്‍ അടക്കം 41 റണ്‍സ് വിട്ടുനല്‍കിയാണ് ജഡേജ അഞ്ച് വിക്കറ്റുകള്‍ നേടിയത്.

ഈ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ജഡേജ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ പത്ത് പ്ലെയർ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ സ്വന്തമാക്കിയത്. 70 മത്സരങ്ങളില്‍ നിന്നുമാണ് ജഡേജ ഈ നേട്ടം സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ആയിരുന്നു. 108 മത്സരങ്ങളില്‍ നിന്നുമാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ പത്ത് പ്ലെയർ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയ താരങ്ങള്‍

(താരം, മത്സരം എന്നീ ക്രമത്തില്‍)

രവീന്ദ്ര ജഡേജ-70

വിരാട് കോഹ്‌ലി-108

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-111

അനില്‍ കുംബ്ലെ-119

രാഹുല്‍ ദ്രാവിഡ്-146

ഫെബ്രുവരി 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം ടെസ്റ്റ് നടക്കുന്നത്. ജാര്‍ഖണ്ഡിലെ ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Ravindra Jadeja create a new record

We use cookies to give you the best possible experience. Learn more