[]മുംബൈ: ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് ചരിത്ര നേട്ടം. []
1996ല്‍ അനില്‍ കുംബ്‌ളെ ഒന്നാമനായ ശേഷം ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ജഡേജ. വെസ്റ്റിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്‌നൊപ്പമാണ് ജഡേജ ഒന്നാം സ്ഥാനം പങ്കിട്ടത്.
കപില്‍ ദേവിനും, മനീന്ദര്‍ സിങ്ങിനും പിന്‍ഗാമിയായി ഏകദിനത്തിലെ ഒന്നാം നമ്പറുകാരനാവുന്ന നാലാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും ഇനി ജഡേജക്ക് സ്വന്തം.
ഈ വര്‍ഷം 22 മത്സരങ്ങളില്‍നിന്ന് 38 വിക്കറ്റ് വീഴ്ത്തി 18.86 ശരാശരി പ്രകടനം കാഴ്ചവെച്ചാണ് ജഡേജ ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് സ്ഥാനം മെച്ചപ്പെടുത്തിയാണ് ഈ നേട്ടം.
ചാമ്പ്യന്‍സ് ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍നിന്ന് 12 വിക്കറ്റ് വീഴ്ത്തിയ ജഡേജ ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചുമായി. ഇതാദ്യമായാണ് ജഡേജ ബൗളിങ് റാങ്കിങ്ങില്‍ മുന്‍ നിരയിലത്തെുന്നത്.
സിംബാബ്വെക്കെതിരായ പരമ്പര ജയം നേടിയ ഇന്ത്യ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തും ശ്രീലങ്ക നാലും സ്ഥാനത്തുമാണ്.
ഏകദിന ബാറ്റിങ്ങില്‍ ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര നേട്ടമുണ്ടാക്കി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സങ്കക്കാര മൂന്നാം സ്ഥാനത്തത്തെി. ദക്ഷിണാഫ്രിക്കക്കാരായ ഹാഷിം ആംലയും, എബി ഡിവില്ലിയേഴ്‌സുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.