ജഡേജയുടെ മത്സരം ബംഗ്ലാ സൂപ്പര്‍താരവുമായി; ഏഷ്യാ കപ്പില്‍ പോരാട്ടം മുറുകും
Cricket
ജഡേജയുടെ മത്സരം ബംഗ്ലാ സൂപ്പര്‍താരവുമായി; ഏഷ്യാ കപ്പില്‍ പോരാട്ടം മുറുകും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th August 2022, 9:55 am

 

ഏഷ്യാ കപ്പിനുള്ള പോരാട്ടത്തിനൊരുങ്ങുകയാണ് ഏഷ്യന്‍ ക്രിക്കറ്റ് ടീമുകളും താരങ്ങളും. ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏഷ്യാ കപ്പ് ലോകകപ്പിനായി ടീമുകളെ കൂടുതല്‍ സജ്ജമാക്കാന്‍ സഹായിക്കും.

മികച്ച ഫോമിലുള്ള ഇന്ത്യ, പാകിസ്ഥാന്‍ എന്നിവരോടൊപ്പം ഫോമിലേക്ക് തിരിച്ചുവരുന്ന ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരും അണിനിരക്കുമ്പോള്‍ മത്സരം കൊഴുക്കുമെന്നുറപ്പ്. കൂടെ ചെറിയ ശക്തികളായ അഫ്ഗാനിസ്ഥാനും ഏഷ്യാ കപ്പില്‍ അണിനിരക്കും. ആറാം ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യയുടെ രവീന്ദ്ര ജഡേജയും ബംഗ്ലാദേശ് നായകനായ ഷാക്കിബ് അല്‍ ഹസനും തമ്മില്‍ ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനുള്ള പോരാട്ടം നടക്കുകയാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് ശ്രീലങ്കന്‍ ഇതിഹാസ താരമായ ലസിത് മലിംഗയാണ്. 15 മത്സരത്തില്‍ നിന്നും 33 വിക്കറ്റാണ് മലിംഗ ഏഷ്യാ കപ്പില്‍ നേടിയത്. 4.70 എക്കോണമി റേറ്റിലാണ് അദ്ദേഹം ബൗള്‍ ചെയ്തത്.

ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ 18 മത്സരത്തില്‍ നിന്നും 24 വിക്കറ്റാണ് നിലവില്‍ നേടിയിട്ടുള്ളത്. പത്ത് വിക്കറ്റ് സ്വന്തമാക്കിയാല്‍ അദ്ദേഹത്തിന് മലിംഗയുടെ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കും.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഈ മത്സരത്തില്‍ സജീവമാണ്. ഏഷ്യാ കപ്പില്‍ 22 വിക്കറ്റാണ് അദ്ദേഹം നേടിയിട്ടുള്ളത്. 12 വിക്കറ്റ് നേടിയാല്‍ അദ്ദേഹത്തിന് മലിംഗയെ മറികടക്കാം.

ഓഗസ്റ്റ് 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ ഏഷ്യാ കപ്പ് മത്സരം. 30ാം തിയതിയിലുള്ള മത്സരത്തില്‍ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ നേരിടും.

Content Highlights: Ravindra Jadeja and Shakib al Hasan competing for most wickets In Asia Cup