ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ഇന്ന് (സെപ്റ്റംബര്‍ 27ന്) കാണ്‍പൂര്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുികയാണ്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. കൂറ്റന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ കാഴ്ചവെച്ചത്. ബാറ്റ് കൊണ്ടും ബോളുകൊണ്ടും ജഡേജ തിരളങ്ങി. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 124 പന്തില്‍ നിന്ന് 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 86 റണ്‍സാണ് നിര്‍ണായകഘട്ടത്തില്‍ താരം നേടിയത്. മാത്രമല്ല രണ്ട് വിക്കറ്റും താരം നേടി. രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും നേടിയാണ് താരം ആദ്യ ടെസ്റ്റ് അവസാനിപ്പിച്ചത്.
എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഒരു വിക്കറ്റ് കൂടെ നേടാന്‍ സാധിച്ചാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ താരത്തിന് ഒരു തകര്‍പ്പന്‍ നാഴികകല്ലിലെത്താനുള്ള അവസരമാണ് മുന്നിലുള്ളത്. ഇന്റര്‍നാഷണല്‍ ടെസ്റ്റില്‍ 300 വിക്കറ്റ് നേടാനാണ് താരത്തിനുള്ള അവസരം. കാണ്‍പൂരില്‍ നടക്കുന്ന ടെസ്റ്റില്‍ ജഡേജ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
നിര്‍ണായകഘട്ടത്തില്‍ അശ്വിന്റെ തകര്‍പ്പന്‍ ഇന്നിങ്സും ഇന്ത്യക്ക് പിന്തുണയായി. 133 പന്തില്‍ 113 റണ്‍സ് നേടിക്കൊണ്ടായിരുന്നു അശ്വിന്‍ തിളങ്ങിയത്. 11 ഫോറുകളും മൂന്ന് സിക്സുമാണ് അശ്വിന്‍ നേടിയത്.